വിവാഹവും മാമ്മോദീസക്കും ശേഷം ആദ്യ പിറന്നാൾ; ആഘോഷങ്ങൾ ഒഴിയാതെ താരകുടുംബം, മൂന്നിരട്ടി മധുരമായി ഓണം നാളുകൾ.!! | Divine Clara Don Tony Second Baby First Birthday Highlights
Divine Clara Don Tony Second Baby First Birthday Highlights : ഫാമിലി വ്ലോഗുകളിലൂടെ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യം അറിയിച്ച താരമാണ് ഡിവൈൻ ക്ലാര ഡോൺ. ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം ആണ് ഡിവൈനെ ആളുകൾ കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. അതിനുശേഷം ആണ് ഡിവൈൻ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി മാറുകയും ചെയ്തത്.
സീരിയൽ താരം മേഘ്നാവിൻസെന്റ്മായി വേർപിരിഞ്ഞതിനുശേഷം ഡോണിന്റെ ജീവിതത്തിലേക്ക് കടന്നുവന്നതാണ് ഡിവൈൻ. ഡിവൈന്റെ വരവോടെ ജീവിതത്തിൽ ആകെ മാറ്റങ്ങൾ സംഭവിച്ചതായി പലതവണയും ഡോൺ പറയുകയും ചെയ്തു. മേഘ്നയുമായുള്ള കുടുംബജീവിതം പാതിവഴിയിൽ അവസാനിപ്പിച്ച ശേഷം ഡിവൈനെ ഡോൺ രജിസ്റ്റർ മാരേജ് ചെയ്യുകയായിരുന്നു. ഇപ്പോൾ ഇവരുടെ ജീവിതത്തിലേക്ക് മറ്റൊരു സന്തോഷം കൂടി എത്തിയിരിക്കുകയാണ്.
ഡിവൈന്റെയും ഡോണിന്റെയും ഇളയ മകൻ ചാക്കോച്ചന്റെ ഒന്നാം പിറന്നാൾ ആണ് ഇന്ന്. തന്റെ സോഷ്യൽ മീഡിയ ചാനലിലൂടെ ഡിവൈൻ തന്നെയാണ് ഇത് ആളുകളിലേക്ക് എത്തിച്ചിരിക്കുന്നത്. രണ്ട് ആൺമക്കളുള്ള ഇവരുടെ ഏറ്റവും ഇളയ മകനാണ് ചാക്കോച്ചൻ. ഡിവൈന്റെയും ഡോണിന്റെയും മൂത്തമകൻ തോമുവിനെയും സോഷ്യൽ മീഡിയ ചാനലിലൂടെ ആളുകൾക്ക് അടുത്ത് അറിയാവുന്നതാണ്. ഇന്ന് ചാക്കോച്ചന്റെ ഒന്നാം പിറന്നാൾ ആണെന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോയിൽ കേക്ക് മുറിക്കുന്നത്, ചാക്കോച്ചന്റെ കുസൃതികളും ഒക്കെ ഡിവൈൻ ഉൾപ്പെടുത്തിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ ആളുകൾ ഏറ്റെടുക്കുകയും നിരവധി പേർ ചാക്കോച്ചന് ആശംസകളുമായി രംഗത്തെത്തുകയും ചെയ്തു.
അച്ഛനെയും അമ്മയുടെയും വിവാഹം കാണുവാൻ അവസരം ലഭിച്ച മകനെന്ന നിലയിൽ കൂടി ചാക്കോച്ചനെ ആളുകൾ പ്രകീർത്തിക്കും പ്രശംസിക്കുന്നുമുണ്ട്. ചാക്കോച്ചൻ ജനിച്ചതിനു ശേഷമാണ് ഡിവൈന്റെയും ഡോണിന്റെയും വിവാഹം പള്ളിയിൽ വച്ച് നടന്നത്. ഇനിയും ഒരായിരം പിറന്നാൾ സന്തോഷത്തോടെ ചാക്കോച്ചന് ആഘോഷിക്കാൻ കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്. ചാക്കോച്ചന്റെ വരവിന് മുൻപുള്ള വിശേഷങ്ങൾ അടക്കം ഡിവൈൻ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പിസിഒഡി ഉള്ളതുകൊണ്ട് കുഞ്ഞിനെ തങ്ങൾക്ക് ലഭിക്കുമോ എന്ന് സംശയമായിരുന്നു എന്നും അതുകൊണ്ടാണ് എല്ലാ കാര്യങ്ങളും വളരെ വൈകി ആളുകളിലേക്ക് എത്തിച്ചതെന്നും ഡിവൈൻ വീഡിയോയിൽ പറയുന്നു.