കല്യാണം കഴിഞ്ഞു ഇനി മക്കളുടെ മാമോദിസ; കാത്തിരിപ്പിന്റെ നാളുകൾക്ക് ശേഷം ഇനി സന്തോഷ നിമിഷങ്ങൾ, ഓണത്തിന് ഇരട്ടി മധുരമായി വിവാഹവും മാമോദിസയും.!! | Divine Clara Don Babies Baptism Ceremony

Divine Clara Don Babies Baptism Ceremony : ഫാമിലി വ്ലോഗിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ഡിവൈൻ ക്ലാരാ ഡോൺ. ഡിവൈൻ ഡിംപിൾ റോസിന്റെ സഹോദരനായ ഡോണുമായുള്ള വിവാഹത്തിനു ശേഷം സോഷ്യൽ മീഡിയയിൽ താരമായി മാറുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലും ഇവരുടെ വിവാഹം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഡിവൈൻ ഈ കുടുംബത്തിലേക്ക് എത്തിയതോടെ പഴയ സന്തോഷം കുടുംബത്തിൽ വീണ്ടെടുക്കാൻ ആയി എന്ന് അമ്മ ഡെൻസി അടുത്തിടെ പറഞ്ഞിരുന്നു.

2020 ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. നാലു വർഷങ്ങൾക്കു മുമ്പ് ഇരുവരുടെയും വിവാഹം രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും പള്ളിയിൽ വച്ചുള്ള ചടങ്ങുകൾ ഇതുവരെ നടന്നിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം ഇരുവരുടെയും പള്ളിയിൽ വച്ചുള്ള വിവാഹ ചടങ്ങിന്റെ വീഡിയോ ഡിവൈൻ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. സഭയുടെ അടുത്ത് നിന്ന് വിവാഹമോചനം ലഭിച്ചതിനാൽ വീണ്ടും പള്ളിയിൽ വച്ച് ഇരുവരും വിവാഹിതരായിരിക്കുകയാണ് ഇപ്പോൾ.

അതിനാൽ തന്നെ രണ്ടു മക്കളുടെ മാമോദിസ ചടങ്ങും ഇതുവരെയും നടത്തിയിരുന്നില്ല. പള്ളിയിൽ വച്ച് തന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അതിമനോഹരമായി തന്നെ ഇരുവരുടെയും വിവാഹം കഴിഞ്ഞ ദിവസം നടന്നത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചക്ക് വഴി വെച്ചു. എന്നാൽ പതിവ് കെട്ട് കല്യാണത്തിന് ചടങ്ങ് രീതിയില്‍ നിന്ന് വ്യത്യസ്തമായി ചെറിയ രീതിയിലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിന്റെ വീഡിയോ തന്റെ യൂട്യൂബിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ അതിന് തുടർച്ചയായി തന്നെ മക്കളുടെ മാമോദിസ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഡിവൈൻ തന്റെ യൂട്യൂബ് ചാനലിൽ. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന വീഡിയോയിലൂടെ തന്റെ വിശേഷങ്ങളും മറ്റും ആരാധകരും അറിയിക്കുകയാണ് താരം. നിരവധി ആരാധകരാണ് ഡിവൈൻറെ പുതിയ വീഡിയോയ്ക്ക് ചുവടെ കമന്റുകളിലൂടെ സപ്പോർട്ടും ചെയ്ത് എത്തിയത്. ഡിവൈൻഡ് ഏറെനാളത്തെ ആഗ്രഹം പൂവണിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നു എന്നാണ് ഒരു ആരാധകരുടെ കമന്റ്.