ഞങ്ങളുടെ കല്യാണം കഴിഞ്ഞു; 4 വർഷത്തെ കാത്തിരിപ്പിന് ശേഷം കർത്താവിനെ സാക്ഷിയാക്കി മിന്നുകെട്ട്, രണ്ടു മക്കൾക്കൊപ്പം വിവാഹിതരായി ഡിവൈനും ഡോണും.!! | Dimple Rose Brother Don Tony And Divine Clara Don Wedding Day
Dimple Rose Brother Don Tony And Divine Clara Don Wedding Day : യൂട്യൂബർ എന്ന നിലയിലും നടി ഡിമ്പിൾ റോസിന്റെ സഹോദര ഭാര്യ എന്ന നിലയിലും മലയാളികൾക്ക് സുപരിചിതനായ താരമാണ് ഡിവൈൻ കാര. യൂട്യൂബിൽ സജീവമായ താരത്തിന്റെ വീഡിയോസും മറ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ താരും തന്റെ യൂട്യൂബിൽ പുതിയ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. ഒഫീഷ്യലി ഡോണും ആയിട്ടുള്ള വിവാഹം നേരത്തെ കഴിഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
എന്നാൽ പള്ളിയിൽ വച്ചുള്ള ഇരുവരുടെയും വിവാഹം മുൻപ് നടത്തിയിരുന്നില്ല. ഇപ്പോൾ പള്ളിയിൽ വെച്ചുള്ള വിവാഹം കഴിഞ്ഞ് സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് താരം തന്റെ പുതിയ വീഡിയോയിലൂടെ. എല്ലാ വിമർശനങ്ങളെയും മറികടന്നുകൊണ്ട് സന്തുഷ്ടമായ ഒരു കുടുംബജീവിതം നയിക്കുകയാണ് ഇപ്പോൾ താരം. അടുത്തിടെ ഇവരുടെ നാലാം വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. പല പ്രതിസന്ധികളുടെയും കടന്നു പോയാണ് താരം ഈ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
ഡിവൈന്റെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇതെന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്. ഫാദർ ജോഷിയുടെ നേതൃത്വത്തിലാണ് പള്ളിയിൽ വച്ച് ഇവരുടെ കല്യാണം നടത്തിയത്. പള്ളിയിൽ വിശുദ്ധ വിവാഹ കൂതാശ മാത്രമാണ് ഉണ്ടായിരുന്നത്. താരത്തിന്റെ രജിസ്റ്റർ മാരേജ് വിവാഹ ദിവസം കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ തന്നെയാണ് വിവാഹത്തിലും എത്തിയത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബവുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.
താൻ ഏറ്റവും ആഗ്രഹിച്ച ഒന്നാണ് ഇതെന്നും അടുത്തതായി കുട്ടികളുടെ മാമോദിസയാണ് ആഗ്രഹമെന്നും താരം വീഡിയോയിൽ പറയുന്നു. ഇനി വരുന്ന ദിവസം ഇവരുടെ കുട്ടികളുടെ മാമോദിസ ചടങ്ങും നടത്തുമെന്നും താരം വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി വീഡിയോയ്ക്ക് ചുവടെ എത്തിയത്. വിവാഹത്തിനുശേഷം മക്കളുടെ മാമോദിസയും മനോഹരമായ നടക്കട്ടെ എന്നാണ് ഒരു ആരാധക പറയുന്നത്.