തെരുവിൽ പോസ്റ്റർ ഒട്ടിച്ച് ദിൽഷ.!! സ്വന്തം സിനിമയുടെ പോസ്റ്റർ വഴിനീളെ നടന്നൊടിച്ച് ദിലു; ബിഗ്ഗ്‌ബോസ് റാണിയിൽ നിന്നും സിനിമാ നടിയിലേക്കുള്ള യാത്ര.!! | Dilsha Prasanann New Movie Ohh Cinderella

Dilsha Prasanann New Movie Ohh Cinderella : 2023 ഡിസംബർ ഏഴിന് റിലീസ് ചെയ്ത ഓ സിൻഡ്രല്ല എന്ന സിനിമയിലെ പ്രധാന കഥാപാത്രമായി എത്തുന്ന ദിൽഷയാണ് സിനിമയുടെ പോസ്റ്റർ നഗരത്തിലെ ചുമരിൽ നേരിട്ട് ചെന്ന് ഒട്ടിച്ച് സ്റ്റാർ ആയത്. ബിഗ് ബോസ് സീസൺ ഫോറിലെ വിജയിയായിരുന്ന ദിൽഷയ്ക്ക് കേരളം മുഴുവൻ ഫാൻസ് ആണ്. ബിഗ്‌ബോസ് വിജയി ആയതിന് ശേഷമാണ് ദിൽഷ പുതിയ സിനിമയുമായി

രംഗത്തെത്തുന്നത്. റെനോൾസ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഡ്രാമ വിഭാഗത്തിലെ ഓ സിൻഡ്രല്ലയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത് അനൂപ് മേനോനും ദിൽഷാ പ്രസന്നനും ആണ്. ദിൽഷയുടെ മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ആദ്യ പടിയും ആദിത്യതിൽ നിന്ന് തന്നെ നായികയിലേക്കുള്ള കുതിപ്പും ആണ് ഏറെ കൗതുകം ഉള്ളത്. പച്ച ക്രോപ്ടോപ്പും കറുത്ത ലുങ്കിയുടുത്ത് കാറിൽ വന്നിറങ്ങിയ ദിൽഷ പോസ്റ്റർ

എടുത്ത് പശ തേച്ച് നഗരത്തിലെ ഭിത്തിയിൽ ഒട്ടിക്കുകയായിരുന്നു. ഒപ്പം വന്ന ഒരുപാട് പ്രവർത്തകർ ദിൽഷയുടെ ഫോട്ടോയും വീഡിയോസും എടുക്കുന്നുണ്ടായിരുന്നു. പരസ്യമായി ദിൽഷാ പോസ്റ്റർ ഒട്ടിക്കുന്നത് കണ്ട് ഒരുപാട് ആരാധകരും ജനങ്ങളും പതിയെ ഒപ്പം കൂടി. താൻ ആദ്യമായി അഭിനയിച്ച സിനിമ റിലീസാകാൻ പോകുന്നതിന്റെ ആകാംക്ഷയും സന്തോഷവും പേടിയും എല്ലാം ദിൽഷ

വീഡിയോയിലൂടെ പങ്കുവെച്ചു. പേടിയേക്കാളേറെ ആകാംക്ഷയും സന്തോഷവും ആണ് ദിൽഷയുടെ മുഖത്ത് കാണാൻ ആകുന്നത്. എന്തുകൊണ്ടാണ് സിനിമയുടെ പോസ്റ്റർ ഒട്ടിക്കാൻ സ്വയം മുതിർന്നതെന്ന് ആരാധകർ ചോദിച്ചപ്പോൾ ഇത് തന്റെ ആദ്യ സിനിമയാണെന്നത് പോലെ തന്നെ പോസ്റ്റർ ഒട്ടിക്കൽ അടക്കം എല്ലാം ഒന്ന് പരീക്ഷിച്ചു നോക്കുക തന്നെ എന്നതായിരുന്നു മറുപടി. സ്വന്തം സിനിമയ്ക്ക് പോസ്റ്റർ ഒട്ടിച്ച് പ്രമോഷൻ ചെയ്യുന്നത് ഒരു പുതിയ കാര്യമാണ്. ഇതിന്റെ കൗതുകം യൂട്യൂബ് പ്രേക്ഷകർക്കും ദിൽഷക്ക് ചുറ്റും തിങ്ങി കൂടിയ ജനങ്ങൾക്കും ഉണ്ടായിരുന്നുതാനും. ചിത്രം തിയേറ്ററിലൂടെയും മറ്റു പ്ലാറ്റ്ഫോമുകളിലൂടെയും പ്രേക്ഷണം ചെയ്യും. ബിഗ് ബോസ് വിന്നറിൽ നിന്ന് ഒരു സിനിമാനടിയിലേക്കും ഒരു പബ്ലിക് ഫിഗറിലേക്കുമുള്ള കുതിപ്പിന്റെ വഴിത്തിരിവ് ആയിരിക്കും ഈ സിനിമ. അതുകൊണ്ടുതന്നെ ദിൽഷയുടെ ആരാധകരെല്ലാവരും ഇതിനോടകം സിനിമ ഏറ്റെടുത്തു കഴിഞ്ഞു. ദിൽഷായുടെ മുഖചിത്രങ്ങൾ നിറഞ്ഞ സിനിമ പോസ്റ്ററുകളും ഇറങ്ങിയിട്ടുണ്ട്.