തമന്നയുടെ കൂടെ ഡാൻസ് കളിക്കാൻ പോകുന്നു.!! ഞാനൊക്കെ എങ്ങനെങ്കിലും ജീവിച്ചു പൊയ്ക്കോട്ടെ; മനസ് തകർത്ത മറുപടിയുമായി മീനാക്ഷി ദിലീപ്.!! | Dileep Tamannaah Bhatia New Movie Bandra

Dileep Tamannaah Bhatia New Movie Bandra : മലയാളികളുടെ ജനപ്രിയനായ താരമാണ് നടൻ ദിലീപ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമ ആയ ബാദ്ര തീയേറ്ററിലെത്തുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. അടുത്തമാസം പത്തിന് തീയേറ്ററിൽ എത്തുന്ന സിനിമയുടെ പ്രമോഷൻ വീഡിയോകളും മറ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്, ഏഴു വർഷങ്ങൾക്ക് ശേഷം മാസ് ലുക്കും ഫൈറ്റൂം ഡാൻസും ഒന്നിച്ച് ദിലീപിൻറെ കൈകളിൽ എത്തിച്ച ചിത്രം കൂടിയാണ് ബാദ്ര.

ഏഴു വർഷങ്ങൾക്ക് ശേഷമുള്ള തൻറെ ഹിറ്റ് ചിത്രത്തിലെ എല്ലാവരെയും ആകർഷിച്ച നൃത്ത വീഡിയോയ്ക്ക് പിന്നാമ്പുറത്ത് നടന്ന ചില കാര്യങ്ങളാണ് ഇപ്പോൾ ദിലീപ് പറയുന്നത്. രാമലീലക്കുശേഷം അരുൺ ഗോപിയും ദിലീപും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. തമന്ന ഭാട്ടിയ എന്ന നായികയുടെ സമ്മതം കൊണ്ട് മാത്രം പിറവികൊണ്ട് ചിത്രമാണ് ബാദ്ര എന്നാണ് ദിലീപ് ഓഡിയോ ലോഞ്ചിനിടയിൽ പറയുന്നത്.

ചിത്രത്തിലെ സോങ് ഷൂട്ട് ചെയ്യുന്നതിന് മുൻപ് രാവിലെ താൻ തന്റെ മൂത്തമകൾ മീനാക്ഷിയെ വിളിച്ചിരുന്നു എന്നും അവൾ പറഞ്ഞ ചില കാര്യങ്ങൾ തന്നെ ആകെ ഞെട്ടിച്ചുവെന്ന് ദിലീപ് പറയുന്നു. മകളെ വിളിച്ചപ്പോൾ വലിയ ഗമയിലാണ് ഞാൻ തമന്നയ്ക്കൊപ്പം ഡാൻസ് കളിക്കാൻ പോകുന്ന കാര്യം പറഞ്ഞത്. എന്നാൽ അത് കേട്ട് അവൾ പറഞ്ഞത് അവരുടെ അടുത്തേക്ക് പോലും പോകേണ്ട അച്ഛൻ ദൂരെ മാറി നിന്നാൽ മതി ഞാനൊക്കെ ഇവിടെ എങ്ങനെയെങ്കിലും ജീവിച്ചു പൊക്കോട്ടെ എന്നാണ്. രണ്ട് ലിറിക്സ് ഒക്കെ പാടി അരികിലൂടെ നടക്കുന്ന സീൻ മാത്രം മതിയെന്നും അല്ലാതെ ഡാൻസ് കളിക്കാൻ തമന്നയുടെ അടുത്തേക്ക് പോവുക പോലും ചെയ്യരുതെന്നും അവൾ എന്നോട് പറഞ്ഞു.

മീനൂട്ടിയുടെ ആ വാക്ക് കേട്ട് എൻറെ കോൺഫിഡൻസ് ആകെ പോയി. സെറ്റിലെത്തിയപ്പോൾ തന്നെ മകളെ വിളിച്ച കാര്യവും മറ്റും തമന്നയോട് പറയുകയും ചെയ്തു. എന്നാൽ അവർ പറഞ്ഞത്, അയ്യോ അങ്ങനെയൊന്നും പറയാതെ എനിക്ക് ഡാൻസ് കളിക്കാൻ അറിയില്ലെന്ന് ആയിരുന്നു. അത് കേട്ടപ്പോൾ എനിക്ക് കോൺഫിഡൻസ് തിരിച്ചുവന്നെങ്കിലും അത്ഭുതമാണ് തോന്നിയത്. ഡാൻസ് പഠിക്കാത്ത ഒരാൾ ഇത്രയും നന്നായി ഡാൻസ് കളിക്കുന്നല്ലോ എന്നോർത്ത് എനിക്ക് അവരോട് അഭിമാനമാണ് തോന്നിയത് എന്നും ദിലീപ് പറയുന്നു.