പെരുന്നാൾ പൊലിവിൽ ജനപ്രിയ നായകൻ!! ദിലീപേട്ടന്റെ പെരുന്നാൾ ആഘോഷം ആർക്കൊപ്പം എന്ന് കണ്ടോ!? ഈദ് മുബാറക്ക് ആശംസകളുമായി പ്രിയതാരം… | Dileep Eid Special Celebration Malayalam

Dileep Eid Special Celebration Malayalam : വളരെയധികം ജനപ്രീതിയുള്ള മലയാള നടൻമാരിൽ ഒരാളാണ് ദിലീപ്. താരം പങ്കു വയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. താരത്തിന്റെ ഓരോ പുതിയ വിശേഷങ്ങൾക്കായി ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഒരു നടൻ എന്ന നിലയിൽ മാത്രമല്ല നിർമ്മാതാവ് എന്ന നിലയിലും ബിസിനസ്സുക്കാരൻ എന്ന രീതിയിലും വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വ്യക്തിയാണ് ദിലീപ്.

ഈ കാലത്തിനിടയ്ക്ക് 150ലധികം ചിത്രങ്ങളിലാണ് ജനപ്രിയനായകൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദിലീപ് അഭിനയിച്ചിട്ടുള്ളത്. കേരള സംസ്ഥാന അവാർഡുകൾ, ഫിലിം ഫെയർ അവാർഡുകൾ തുടങ്ങി ഒട്ടനേകം അവാർഡുകൾ ഇതിനോടകം തന്നെ ദിലീപ് എന്ന നടനെ തേടിയെത്തി കഴിഞ്ഞു. താരത്തിന്റെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രമാണ് തമന്ന നായികയായ ബന്ദ്ര. ഈ ചിത്രത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിലേക്ക് പലപ്പോഴും എത്താറുണ്ട്. ഈ ചിത്രം കൂടാതെ മറ്റു ചില ചിത്രങ്ങളും അധികം വൈകാതെ തന്നെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്ന് ഉറപ്പ്.

ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ഒരു വീഡിയോ ആണ് ജനശ്രദ്ധ നേടുന്നത്. ഈദ് മുബാറക്ക് ആശംസകൾ ആരാധകരെ അറിയിക്കുന്ന ദിലീപിന്റെ വീഡിയോയാണിത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ദിലീപ് എല്ലാവർക്കും ദിലീപിന്റെ പേരിലും ദേ പുട്ട് എന്ന ദിലീപിന്റെ ബിസിനസ് സ്ഥാപനത്തിന്റെ പേരിലും ആശംസകൾ അറിയിക്കുന്നു. നിരവധി ആരാധകർ ഈ വീഡിയോയ്ക്ക് താഴെ ഈദ് മുബാറക് ആശംസകൾ നേർന്നു കൊണ്ട് എത്തുന്നുണ്ട്.

മിമിക്രി വേദികളിൽ നിന്നുമാണ് ദിലീപ് പിന്നീട് നായക വേഷത്തിലേക്ക് വേഷത്തിലേക്ക് ഉയർത്തപ്പെട്ടത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ദിലീപിന്റെ കഴിവു കൊണ്ട് തന്നെയാണ് ജനപ്രിയ നായകൻ എന്ന പേരിലേക്ക് ദിലീപ് മാറിയതും. 1991ൽ വിഷ്ണുലോകം എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലയിലേക്ക് ദിലീപ് കടന്നുവരുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടുകയായിരുന്നു നായകൻ.

Rate this post