ലാലേട്ടന്റെ വിന്റേജ് പ്രേമം, അംബാനിയുടെ ക്ലാസിക് കാഡിലാക് ഇനി ഏട്ടന്റെ ഗ്യാരേജിൽ; കാർന്നോർ എങ്കിലും പ്രജാപതി ഇവൻ തന്നെ.!! | Dhirubhai Ambani Cadillac Owned By Mohanlal

Dhirubhai Ambani Cadillac Owned By Mohanlal : പ്രേക്ഷകരുടെ പ്രിയതാരം ആണ് മോഹൻലാൽ. വിന്റേജ് സാധനങ്ങളോട് താരത്തിന് വല്ലാത്ത ഒരു അടുപ്പമാണ് ഉള്ളത്. നിരവധി സാധനങ്ങൾ ഇത്തരത്തിൽ മോഹൻലാൽ വാങ്ങി കൂട്ടുന്നത് ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയിട്ടുണ്ട്. വളരെ വലിയ ഒരു കാർ കളക്ഷൻ തന്നെ മോഹൻലാലിന് സ്വന്തമായിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് പുതിയ ഒരു വാഹനം കൂടി വന്നിരിക്കുകയാണ്. ഇതിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തുന്നത്.

തന്റെ ഏറ്റവും ആദ്യത്തെ കാർ പോലും അദ്ദേഹത്തിന്റെ ഗ്യാരേജിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് ഏറ്റവും വലിയ വസ്തുത. ഇപ്പോഴിതാ പുതിയ ഒരു കാർ കൂടി കളക്ഷനിലേക്ക് ചേർത്തിരിക്കുകയാണ് പ്രിയ നടൻ. ഏറ്റവും പുതിയ കാറായ കാർഡിലാക് ആണ് നടൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. റിലയൻസ് ഗ്രൂപ്പ് സ്ഥാപകൻ ധീരുഭായ് അംബാനിയാണ് ഇതിന്റെ ആദ്യ ഉടമസ്ഥൻ എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഒരു ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇതിന്റെ പുതിയ വിശേഷങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയിരിക്കുന്നത്.

താരത്തിന്റെ ഭാര്യാപിതാവ് കൂടിയായ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കെ. ബാലാജിയാണ് ഈ കാർ വാങ്ങിയതെന്നാണ് നിലവിലെ സൂചന. അംബാനിയിൽ നിന്നാണ് ബാലാജി ഈ വിന്റേജ് കാഡിലാക്ക് വാങ്ങിയത്. അദ്ദേഹം നിർമ്മിച്ച പല സിനിമകളിലും ഈ കാർ അവതരിപ്പിച്ചിരുന്നതായും സൂചനകൾ ഉണ്ട്. 1958 മോഡൽ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് കാഡിലാക് സെഡാൻന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. 38 വർഷത്തോളം പഴക്കമുണ്ട് ഈ കാറിന്. കുറച്ചു വർഷങ്ങൾക്കു മുൻപ് തന്നെ കാറുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും താരം ഇടപെടുന്നുണ്ട് എന്നാണ് പൊതുവേ പറയപ്പെടുന്ന വാർത്തകൾ. ചെന്നൈയിൽ ആയിരുന്ന ഈ കാർ മോഹൻലാൽ കൊച്ചിയിൽ കൊണ്ടുവന്ന് നവീകരിക്കുകയും ചെയ്തിരുന്നു. വെള്ള നിറത്തിലാണ് ഈ കാർ ഇപ്പോൾ ഉള്ളത്.

സെഡാന്റെ രജിസ്ട്രേഷൻ നമ്പർ MAS 2100 ആണ്. താരം പങ്കു വയ്ക്കുന്ന എല്ലാ വിശേഷങ്ങൾക്കും ഒപ്പം ഈ ഒരു വിശേഷവും വളരെ പെട്ടെന്ന് തന്നെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം മോഹൻലാലിന്റെതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട് കഴിഞ്ഞ കുറച്ചുദിവസമായി താരവും ഭാര്യയും വിവാഹ വാർഷികം ആഘോഷിക്കുന്നതിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരുന്നത്. ഇരുവരും അവധി സമയം ആഘോഷിക്കാനായി ജപ്പാനിൽ എത്തിയതായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്ന വാർത്ത. താരം പങ്കുവെച്ച പുതിയ പോസ്റ്റുകൾക്ക് താഴെ നിരവധി ആരാധകനും കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഏറ്റവും വലുതായി മോഹൻലാലിന്റെതായി ഇറങ്ങാൻ പോകുന്ന ചിത്രമാണ് മലയ് ക്കോട്ടെ വാലിഭൻ.ഈ ചിത്രം പ്രതീക്ഷിച്ച് നിരവധി ആരാധകരാണ് കാത്തിരിക്കുന്നത്. മോഹൻലാലിന്റെ കരിയറിലെ മറ്റൊരു വലിയ ചിത്രമായി ഈ ചിത്രം മാറും എന്നാണ് പ്രേക്ഷകരും കരുതുന്നത്.

View this post on Instagram

A post shared by Eisk007 (@eisk007)