എന്റെ മകളുടെ വിവാഹം.!! ആദ്യമായാണ് ഇത്രയും വില കൂടിയ സാരി വാങ്ങുന്നത്; സന്തോഷം പങ്കുവെച്ച് ദേവി ചന്ദന.!! | Devi Chandana Daughter Marriage Preprations

Devi Chandana Daughter Marriage Preprations : സിനിമ മേഖലയിലേക്ക് സീരിയൽ രംഗത്തുനിന്ന് ചുവടുവെച്ച നടിയാണ് ദേവി ചന്ദന. താരം വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമ്മയെയാണ്. അഭിനയത്തിന് പുറമേ വലിയൊരു നർത്തകി കൂടിയായ ചന്ദനയും ഭർത്താവ് കിഷോറൂം കലാരംഗത്ത് ഇപ്പോൾ സജീവ സാന്നിധ്യമാണ്. താരം കൂടുതലായും നെഗറ്റീവ് കഥാപാത്രങ്ങളെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ കൈകാര്യം ചെയ്യുന്നത്.

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഭർത്താവ് കിഷോറും ദേവി ചന്ദനയും. കൂടാതെ ഇരുവർക്കും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട്. താരങ്ങൾ ഇരുവരും തങ്ങളുടെ വീട്ടിലെ വിശേഷങ്ങളും എല്ലാം ഏറ്റവും ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സൂര്യ ടിവിയിലെ ഭാവന എന്ന സീരിയലിലാണ് ദേവി ചന്ദന ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജാനകി എന്ന ഒരു കഥാപാത്രത്തെയാണ് ദേവി ചന്ദന കഴിഞ്ഞ ജൂണിൽ ആരംഭിച്ച സീരിയലിൽ അവതരിപ്പിക്കുന്നത്. ഈ സീരിയലിൽ ദേവീ ചന്ദനയുടെ ഭർത്താവിന്റെ വേഷത്തിൽ എത്തിയിരിക്കുന്നത് ഷോബി തിലകൻ ആണ്.

ഇവരോടൊപ്പം സ്റ്റെഫിലിയോൺ, റീജൻ രാജൻ എന്നിവരും സീരിയലിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ സീരിയലിലെ ഭാവന എന്ന സ്റ്റേഫി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വലിയമ്മയായായാണ് താരം അഭിനയിക്കുന്നത്. താരം സീരിയലിൽ എത്തുമ്പോൾ അതിനാവശ്യമുള്ള ആഭരണങ്ങൾ എന്നിവയുള്ള എല്ലാം അഭിനയിക്കുന്നവർ തന്നെയാണ് വാങ്ങുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ താരം അത്തരത്തിൽ വാങ്ങിയ കുറച്ചു വിലകൂടിയ സാരികളുടെ വിശേഷങ്ങളും മറ്റും തന്റെ യൂട്യൂബ് ചാനലിലൂടെ എത്തിയിരിക്കുകയാണ് . കൂടാതെ തന്റെ സീരിയലിലെ തന്റെ മകളുടെ വിവാഹം അടുത്തെന്നും ആ എപ്പിസോഡിന് ആവശ്യമായുള്ള ആഭരണങ്ങളാണ് താൻ വാങ്ങിയത് എന്ന് താരം വീഡിയോയിൽ പറയുന്നു. വളരെ സമ്പന്നയായ വീട്ടമ്മയുടെ കഥാപാത്രമാണ് താരം അഭിനയിക്കുന്നത്. സാരിയോടും സെറ്റ് മുണ്ടിനോടും ഒരുപാട് ഇഷ്ടമുള്ള ആളാണ് ദേവിനന്ദന അതിനാൽ താരത്തിന്റെ കയ്യിൽ വലിയ കളക്ഷൻ തന്നെയുണ്ട്.