ഉണ്ണിമുകുന്ദന്റെ മാളികപ്പുറം ഇനി ലാലേട്ടനൊപ്പം.!! എന്നും അത്ഭുതം മാത്രം തോന്നിയ ഇതിഹാസത്തോടൊപ്പം ബേബി ദേവനന്ദ; ലാലേട്ടന്റെ ഒപ്പം സന്തോഷം പങ്കുവെച്ച് താരം.!! | Devanandha Jibin With Mohanlal
Devanandha Jibin With Mohanlal : മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ കുട്ടി താരമാണ് ദേവനന്ദ. ചിത്രത്തിൽ കല്യാണി എന്ന കുട്ടിയുടെ കഥാപാത്രത്തെയാണ് ദേവനന്ദ അവതരിപ്പിച്ചത്. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ സമ്മാനിക്കാൻ ദേവനന്ദയ്ക്ക് സാധിച്ചു. സമൂഹ മാധ്യമങ്ങളിലും ദേവനന്ദ സജീവ സാന്നിധ്യമാണ്.
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രമാണ് മാളികപ്പുറം. കുടുംബ പ്രേക്ഷകരെ വലിയ രീതിയിൽ സ്വാധീനിച്ച ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷൻ നേടി. ഇപ്പോൾ ദേവനന്ദയുടെതായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് കുട്ടിതാരം തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പുതിയൊരു പോസ്റ്റാണ്. മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെത്തുള്ള ചിത്രമാണ് ദേവനന്ദ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ഗു എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ലാലേട്ടനെ ദേവനന്ദ നേരിൽ കണ്ടത്. ചിത്രം പങ്കുവെച്ച് തന്റെ instagramൽ ഇങ്ങനെ കുറിച്ചു ‘എന്നും എനിക്കൊരു അത്ഭുതമായി മാത്രം തോന്നുന്ന ലാലേട്ടനൊപ്പം ഞാനും എന്റെ ഗു ചിത്രത്തിന്റെ ടീമും എന്നാണ്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.
‘ലാലേട്ടനെ നേരിൽ കണ്ട സന്തോഷത്തിലാണല്ലേ ദേവൂട്ടി, ബേബി ദേവനന്ദ ക്യൂട്ട് ആയിട്ടുണ്ട് എന്നിങ്ങനെയാണ് ആരാധകർ ഈ പോസ്റ്റിന് ചുവടെ കമന്റുകളുമായി എത്തിയത്. മാളികപ്പുറം എന്ന ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളിൽ ദേവനന്ദയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ 190k ഫോളോവേഴ്സ് ഉള്ള കുട്ടിതാരം കൂടിയാണ് ദേവനന്ദ. ഫോട്ടോസിനു പുറമേ നിരവധി റീൽ വീഡിയോസും താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ദേവനന്ദയുടെ തായ് അവസാനം തിയറ്ററിലെത്തിയത് സോമന്റെ കൃതാവ് എന്ന ചിത്രമാണ്.