ഡെഡ് പൂൾ 3 അടുത്തവർഷം റിലീസിന് ഒരുങ്ങുന്നു; വോള്‍വെറിൻ ഈ ചിത്രത്തിലൂടെ തിരിച്ചുവരുമെന്ന് റിപ്പോർട്ടുകൾ… | Deadpool 3 Movie Latest Report Malayalam

Deadpool 3 Movie Latest Report Malayalam : മാർവെൽ കോമിക്സിനെ അടിസ്ഥാനമാക്കി 2016 ൽ തീയറ്ററിൽ എത്തിയ അമേരിക്കൻ സൂപ്പർ ഹീറോ ചിത്രമാണ് ഡെഡ് പൂൾ . ഇപ്പോൾ ലഭിക്കുന്നത് വോൾവെറിൻ ആരാധകർക്ക് ഒരു സന്തോഷ വാർത്തയാണ്. നായകൻ റെയാൻ റെയ്നോൾഡ്സ് പറയുന്നത്ഡെഡ് പൂൾ മൂന്നാം ഭാഗത്തിൽ വോൾവെറിൻ ആയി ഹ്യൂജ് ജാക്ക്മാനും എത്തും എന്നാണ്. വളരെ രസകരമായൊരു വിഡിയോയിലൂടെ ആയിരുന്നു റെയാൻ ഈ വാർത്ത ആരാധകരെ അറിയിച്ചത്.

2024 നവംബർ 8 നാണ് ഡെഡ് പൂൾ 3 റിലീസിന് എത്തുക എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.വോൾവെറിൻ കഥാപാത്രം മരിക്കുന്നതായാണ് 2017ല്‍ റിലീസിനെത്തിയ ലോഗൻ സിനിമയിൽ കാണിക്കുന്നത്.ഹ്യൂജ് ജാക്ക്മാന്‍ അവതരിപ്പിച്ച് അനശ്വരമാക്കിയ കഥാപാത്രം വീണ്ടും തിരിച്ചെത്തുമ്പോൾ അതേത് കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് എന്നതാണ് ആരാധകരുടെ ഇപ്പോഴത്തെ സംശയം. ആരാധകർ ഇപ്പോൾ ചോദ്യമുയർത്തുന്നത് വോൾവെറിന്റെ വേറൊരു വേരിയന്റ് ആയിരിക്കുമോ ഇനി വരാനിരിക്കുന്ന കഥാപാത്രം എന്നതാണ്.

കൂടാതെ മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് അവതരിപ്പിക്കുന്ന ഡെഡ്പൂൾ മൂന്നാം ഭാഗത്തിൽ അവഞ്ചേഴ്സിൽ നിന്നുള്ള കഥാപാത്രങ്ങൾ എത്തും എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ ഇപ്പോൾ. എംസിയുവിന്റെ മൾടിവേഴ്സ് സിനിമകൾ ആയ ഡോക്ടർ സ്ട്രെയ്ഞ്ച് പുതിയ ഭാഗത്തിൽ എക്സ്മെൻ സിനിമകളിലൂടെ പ്രൊഫസർ എക്സിനെയും പരിചയപ്പെടുത്തിയിരുന്നു.ഷാവൺ ലേവിയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ റോബർട്ട്‌ ലെയ്ഫെൽഡ് ആണ്. റയാൻ റെനോൾഡ് ലസിലെ ഉഗംസ്‌, ഹുഗ് ജാക്ക്മാൻ, ടി ജെ മില്ലർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ഹോളിവുഡ് സിനിമകളിൽ മൂന്നു തരത്തിലുള്ള സൂപ്പർ ഹീറോ സിനിമകളാണ് കാണാനാവുക ഒന്നാം വിഭാഗത്തിൽ വരുന്നത് അയേൺമാൻ, ഓഫ് ഗാലക്സി, ആൻറ്മാൻ, സൂപ്പർമാൻ, ബാറ്റ്മാൻ, സ്പൈഡേർമാൻ, ക്യാപ്റ്റൻ അമേരിക്ക, തോർ, അവഞ്ചെർസ്, ഗാർഡിയൻസ് ഹൾക്ക്, എക്സ്മെൻ എന്നിവ ആണ്. അടുത്തതായി വരുന്നത് ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ സിനിമകൾ ആണ്. അടുത്തത് ഒരു കോമിക് സൂപ്പർ ഹീറോയുടെ റോളിൽ എത്തിയ ഡെഡ്പൂൾ എന്ന സിനിമയാണ്.

Rate this post