എന്റെ ആദ്യപ്രണയം..!! ഒടുവിൽ ദേവി ഏട്ടത്തി പ്രണയകഥ തുറന്നുപറയുമ്പോൾ… | Chippy Renjith Love Story

Chippy Renjith Love Story : സാന്ത്വനം പരമ്പരയുടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി ചിപ്പി രഞ്ജിത്ത്. സാന്ത്വനത്തിലെ ദേവി എന്ന മുഖ്യകഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാന്ത്വനം കുടുംബത്തിന്റെ നട്ടെല്ലാണ് ചിപ്പിയുടെ ദേവി എന്ന കഥാപാത്രം. അങ്ങേയറ്റം പോസിറ്റീവ് ഇമേജുള്ള ഒരു കഥാപാത്രം കൂടിയാണ് സാന്ത്വനത്തിലെ ദേവിയേടത്തി. ഭർത്താവിന്റെ അനുജന്മാർക്ക് അമ്മയായി മാറുന്ന ചേടത്തിയമ്മയാണ് ദേവി. സാന്ത്വനം പരമ്പരയുടെ നിർമ്മാതാവും നടി ചിപ്പി തന്നെയാണ്.

ആകാശദൂത്, വാനമ്പാടി എന്നീ സീരിയലുകൾക്ക് ശേഷമാണ് ചിപ്പി സാന്ത്വനം എന്ന ഹിറ്റ് പരമ്പരയുമായി പ്രേക്ഷകർക്ക് മുൻപിലെത്തുന്നത്. ചിപ്പിയെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതനാണ് താരത്തിന്റെ ഭർത്താവ് രഞ്ജിത്ത്. അറിയപ്പെടുന്ന നിർമ്മാതാവും സിനിമാപ്രവർത്തകനുമാണ് അദ്ദേഹം. ഇരുവരുടേതും ഒരു പ്രണയവിവാഹമായിരുന്നു, പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ പലപ്പോഴും അൽപ്പം ലജ്ജയോടെ ചിപ്പി നേരിടുന്നതാണ് താരത്തിന്റെ അഭിമുഖങ്ങൾ നമുക്ക് കാണിച്ചുതന്നിട്ടുള്ളത്. അത്തരത്തിലുള്ള ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചിപ്പിയുടെ വീട്ടിൽ നിന്നും ആദ്യം എതിർപ്പുകൾ ഉണ്ടായിരുന്നു. എതിർപ്പുകളെ അവഗണിച്ചുകൊണ്ടാണ് ജീവിതത്തിലെ നിർണ്ണായകമായ ആ തീരുമാനമെടുത്തത്. സിനിമയിൽ കത്തിനിൽക്കുന്ന സമയത്ത് പ്രണയം. സമയപ്രായക്കാർക്കോ സുഹൃത്തുക്കൾക്കോ ലഭിച്ചിരുന്ന സമയം പ്രണയിക്കാനുള്ള കാര്യത്തിൽ തനിക്ക് കിട്ടിയില്ലെന്നാണ് ചിപ്പി പറയുന്നത്. മനസുകൾ തമ്മിൽ എപ്പോഴും സംസാരിച്ചുകൊണ്ടിരുന്നു.

ആ സൗഹൃദമാണ് പ്രണയത്തിന് വഴിമാറുന്നത്. പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോഴും വളരെ ലജ്ജയോടെയാണ് ചിപ്പി ഓരോ ഉത്തരങ്ങളും പറഞ്ഞുകൊണ്ടിരുന്നത്. സിനിമയിൽ നിന്നും ടെലിവിഷനിലേക്കെത്തിയ താരമാണ് നടി ചിപ്പി. ഏത് തരം കഥാപാത്രവും അനായാസം പ്രേക്ഷകർക്ക് മുൻപിൽ അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള കഴിവ് താരത്തിനുണ്ട്. പ്രേക്ഷകർക്ക് ഇന്ന് സാന്ത്വനത്തിലെ ദേവിയേടത്തിയാണ് ചിപ്പി. അവരുടെ സ്വന്തം ഒരു അംഗം തന്നെ. ദേവിയെത്തിക്കൊപ്പം സാന്ത്വനം പരമ്പരയെ ഹൃദയത്തിലേറ്റുകയാണ് ഇപ്പോൾ മലയാളം ടെലിവിഷൻ പ്രേക്ഷകർ.