എത്ര കഴിച്ചാലും മതിവരാത്ത കൊതിയൂറും ചിക്കൻ ചുക്ക 😋😋 എളുപ്പത്തിൽ നല്ല ടേസ്റ്റിയായ ചിക്കൻ ചുക്ക ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌

0

എത്ര കഴിച്ചാലും മതിവരാത്ത കൊതിയൂറും ചിക്കൻ ചുക്ക  എളുപ്പത്തിൽ നല്ല ടേസ്റ്റിയായ ചിക്കൻ ചുക്ക ഇങ്ങനെ ഉണ്ടാക്കി നോക്കൂ  റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  • ചിക്കൻ – 1 കിലോ
  • സവാള – 4 എണ്ണം
  • തക്കാളി – 1 ന്റെ പകുതി
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
  • മഞ്ഞൾ പൊടി – കാൽ സ്പൂൺ
  • കശ്മീരി മുളക് പൊടി – 1 ടേബിൾസ്പൂൺ
  • ഗരംമസാല പൊടി – 1 ടീസ്പൂൺ
  • ഉപ്പ്- ആവശ്യത്തിന്
  • ചെറുനാരങ്ങ – 1 ന്റെ പകുതി

തയാറാകുന്നവിധം

ചിക്കൻ കുറച്ചു മഞ്ഞൾ പൊടിയും, മുളക് പൊടിയും, ഉപ്പും ചേർത്ത് കുറച്ചു സമയം മാറ്റിവയ്ക്കണം. കനം കുറച്ചരിഞ്ഞ സവാള ഓയിലിൽ കരിയാതെ വറുത്തെടുക്കണം. വറുത്തെടുത്ത സവാളയിൽ തക്കാളിയും കറിവേപ്പിലയും മസാലകളും ആവശ്യത്തിന് ഉപ്പും, പുരട്ടിവച്ച ചിക്കനും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കണം. സവാള വറുത്തെടുത്ത ഓയിലിൽ നിന്ന് 2 ടേബിൾസ്പൂൺ ഓയിലിൽ മസാല പുരട്ടിയ ചിക്കൻ വേവിച്ചെടുക്കണം. 15 മിനിറ്റ് വേവിക്കണം. ചിക്കൻ വെന്തുകഴിഞ്ഞാൽ ഇതിൽ ഒരു പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കണം. നല്ല രുചിയുള്ള ചപ്പാത്തിക്കും പൊറോട്ടയ്‌ക്കും കൂട്ടി കഴിക്കാവുന്ന ചിക്കൻ ചുക്ക തയാർ.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus