തലശ്ശേരി സ്പെഷ്യൽ ചെമ്മീൻ ചോറ് ഇതിന്റെ രുചി ഒന്ന് വേറെ തന്നെ ട്രൈ ചെയ്തു നോക്കൂ.. രുചി നാവിൽ നിന്നേ പോകില്ല
തലശ്ശേരി സ്പെഷ്യൽ ചെമ്മീൻ ചോറ് ഇതിന്റെ രുചി ഒന്ന് വേറെ തന്നെ ട്രൈ ചെയ്തു നോക്കൂ.. രുചി നാവിൽ നിന്നേ പോകില്ല റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

- ചെമ്മീൻ -200 ഗ്രാം
- കൈമ അരി – 2 കപ്പ്
- വെളളം – 3 കപ്പ്
- സവാള -2 എണ്ണം
- ഇഞ്ചി – ചെറിയ കഷണം
- വെളുത്തുള്ളി – 6 അല്ലി
- പച്ചമുളക് – 2 എണ്ണം
- തക്കാളി -1 എണ്ണം
- ചെറുനാരങ്ങ -1 എണ്ണം
- മല്ലിയില – ഒരു പിടി
- വെജിറ്റബിൾ ഓയിൽ – 3 ടേബിൾസ്പൂൺ
- നെയ്യ് -1 ടേബിൾസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂണ്‍
- മുളക് പൊടി – 1 ടീസ്പൂണ്‍
- മല്ലിപ്പൊടി – 1 ടീസ്പൂണ്‍
- കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
- ഗരം മസാല പൊടി – 1/2 ടീസ്പൂണ്‍
- പെരുംജീരക പൊടി – 1 ടീസ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
ഒരു പാത്രത്തിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിൽ നീളത്തിൽ മുറിച്ച സവാള ഉപ്പ് ചേർത്ത് വഴറ്റണം. ഇതിൽ ചതച്ച് വച്ച ഇഞ്ചി, വെളുത്തുള്ളി പച്ചമുളക് ചേർക്കണം. ശേഷം മസാലകളെല്ലാം ചേർത്തതിന്നു ശേഷം തക്കാളിയും, കറിവേപ്പിലയും, ചെറുനാരങ്ങാനീരും, മല്ലിയിലയും ചേർക്കണം. ഇതിൽ ചൂടുവെള്ളം ചേർത്ത് തിളച്ചുവന്നാൽ അരി ചേർക്കണം. ആവശ്യത്തിന്ന് ഉപ്പും ചേർത്ത് അടച്ചുവച്ച് ഒരു 10 മിനിറ്റ് വേവിക്കാം. കുറച്ച് നെയ്യ് ചേർത്ത് കൊടുക്കാം. നല്ല കിടിലൻ രുചിയുള്ള ചെമ്മീൻ ചോറ് തയ്യാർ.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe MalabaricusShare