പൊള്ളിച്ചെടുത്ത കിടിലൻ ചക്ക അട😋😋 ഇതിന്റെ രുചി വേറെ ലെവലാണേ😋👌 വെത്യസ്ഥ രുചിയിൽ ചക്ക അട…!! 👌👌

പൊള്ളിച്ചെടുത്ത കിടിലൻ ചക്ക അട 😋😋 ഇതിന്റെ രുചി വേറെ ലെവലാണേ.. 😋👌 വെത്യസ്ഥ രുചിയിൽ ചക്ക അട.!! 👌👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ചക്ക അടയുടെ റെസിപ്പിയാണ്. കിടിലൻ രുചിയുള്ള പൊള്ളിച്ചെടുത്ത അടിപൊളി ചക്ക അട. അപ്പോൾ എങ്ങിനെയാണ് ഈ ചക്ക അട പൊള്ളിച്ചെടുക്കുന്നത് എന്ന് നോക്കിയാലോ.? ചക്ക അടക്ക് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് താഴെ വിശദമായി കൊടുത്തിട്ടുണ്ട്.

  1. നാടൻ ചക്ക – 750 ഗ്രാം
  2. അരിപൊടി – 250 ഗ്രാം
  3. നാളികേരം – 1 മുറി
  4. പഞ്ചസാര – 200 ഗ്രാം
  5. ഉപ്പ് – 2 സ്‌പൂൺ
  6. വെള്ളം – 12 ഗ്ലാസ്

ആദ്യം ചക്ക മുറിച്ച് അതിലെ ചുളയെല്ലാം ഒരു പാത്രത്തിലേക്കിടുക. എന്നിട്ട് ഒരു പാത്രം അടുപ്പത്തുവെച്ച് ചൂടാക്കി അതിലേക്ക് ചക്ക ചുളകൾ ഇട്ടുകൊടുക്കുക. അതിനുശേഷം ഇതിലേക്ക് 1 ഗ്ലാസ് വെള്ളം ഒഴിച്ച് വേവിക്കണം. ചെറുതായി ഒന്ന് ഇളക്കികൊടുത്ത് ഒന്ന് മൂടിവെച്ചു 5 മിനിറ്റ് വേവിക്കുക. പിന്നീട് ഇതിലേക്ക് അരിപൊടി – 250 ഗ്രാം, ഉപ്പ് – 2 സ്‌പൂൺ എന്നിവ ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കുക. അടുത്തതായി മറ്റൊരു ബൗളിൽ

തേങ്ങ ചിരകിയത് എടുക്കുക. എന്നിട്ട് അതിലേക്ക് പഞ്ചസാര – 200 ഗ്രാം ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതുനുശേഷം ഇത് പൊള്ളിച്ചെടുക്കുവാൻ വൃത്തിയാക്കിയ വാഴയിലയിൽ തയ്യാറാക്കിവെച്ചിരിക്കുന്ന ചക്കമാവ് പരാതി കൊടുക്കുക. എന്നിട്ട് അതിനുമുകളിൽ തേങ്ങയും പഞ്ചസാരയും വിതറിക്കൊടുക്കുക. ഇനി ഇത് നമുക്ക് പൊള്ളിച്ചെടുക്കണം. ബാക്കി ചെയ്യേണ്ട കാര്യങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: Tasty Recipes

Rate this post