ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അവൾ എത്തി.!! നാരായണിയെ കയ്യിലെടുത്ത് വികാസ്; ആദ്യത്തെ കുഞ്ഞിനെ വരവേറ്റ് പ്രിയ താരങ്ങൾ.!! | Celebrity Makeup Artist Vikas Blessed With Baby Girl

Celebrity Makeup Artist Vikas Blessed With Baby Girl : സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ് വികാസ് എല്ലാവർക്കും സുപരിചിതനാണ്. നിരവധി നടിമാരെ ഉൾപ്പെടെ വിവാഹത്തിനും മറ്റു ഫങ്ഷനുകൾക്കുമായി വികാസ് മനോഹരമായി അണിയിച്ചിരുക്കിയിട്ടുണ്ട്. വികാസ് വി കെ എസ് എന്ന തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലും യൂട്യൂബ് ചാനലിലുമായി തന്റെ വർക്കുകൾ താരം പങ്ക് വെയ്ക്കാറുണ്ട്.മേക്കപ്പ് എന്നത്

ഒരു കലയായി തന്നെ കാണുന്ന ഒരു കാലഘട്ടമാണ് ഇത് അങ്ങനെ നോക്കിയാൽ മികച്ച ഒരു കലാകാരൻ തന്നെയാണ് വികാസ് എന്ന് വേണം പറയാൻ. അനേകം മണവാട്ടിമാരെയാണ് വികാസ് തന്റെ തന്നതായ ശൈലിയും കരവിരുതും കൊണ്ട് സുന്ദരിമാരാക്കുകയും അവരുടെ സ്പെഷ്യൽ ഡേ മനോഹരമാക്കുകയും ചെയ്തിരിക്കുന്നത്.നിരവധി ആരാധകരാണ് വികാസിനുള്ളത് തന്റെ പേർസണൽ വിശേഷങ്ങളും താരം

തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്ക് വെയ്ക്കാറുണ്ട് അത് കൊണ്ട് തന്നെ തങ്ങളുടെ വീട്ടിലേക്ക് ഒരു പുതിയ അതിഥി വരാൻ പോകുന്ന വിവരം വികാസ് ആരാധകാരുമായി പങ്ക് വെച്ചിരുന്നു. ഇപോഴിതാ ഏറെ നാൾ കാത്തിരുന്ന ആ ആൾ എത്തിയിരിക്കുകയാണ്. വികാസിന്റെ ആഗ്രഹം പോലെ തന്നെ പെൺകുഞ്ഞാണ് താരത്തിന് ജനിച്ചിരിക്കുന്നത്. ഈയടുത്ത് പങ്കെടുത്ത ഒരു അഭിമുഖത്തിൽ തനിക്ക്

പെൺകുഞ്ഞു ജനിക്കണമെന്നും ഭാര്യയ്ക്ക് ആൺകുഞ്ഞു ജനിക്കണം എന്നും ആണ് ആഗ്രഹം എന്ന് വികാസ് പറഞ്ഞിരുന്നു. പെൺകുഞ്ഞാണെങ്കിൽ നാരായണി എന്നും ആൺകുഞ്ഞാണെങ്കിൽ നാരായണൻ എന്നും പേരിടാൻ ആണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇരുവരും പറഞ്ഞിരുന്നു.2021 ഫെബ്രുവരി 12 ന് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വികാസും ഷെറിനും വിവാഹിതരായത്. അന്ന് കല്യാണപ്പെണ്ണായ ഷെറിനെ വികാസ് തന്നെ മേക്കപ്പ് ചെയ്തത് വാർത്ത ആയിരുന്നു.”അതെ. ഇന്നാണ് ഞാൻ ഒരു അച്ഛനായി ജനിച്ച ദിവസം ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം എനിക്ക് സമ്മാനിച്ച ഒരേ ഒരു ഭാര്യക്ക് നന്ദി എന്ന കുറിപ്പോടെ കുഞ്ഞിനെ എടുത്തു നിൽക്കുന്ന ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്.