അഭിമാനവും സന്തോഷവും നൽകുന്ന നിമിഷം; അച്ഛൻ മ രിച്ച് 24 വർഷങ്ങൾക്കു ശേഷം അച്ഛൻ അഭിനയിച്ച സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ, വികാരനിർഭര കുറിപ്പ് പങ്കുവെച്ച് ബിനു പപ്പു.!! | Binu Pappu About Father Kuthiravattam Pappu And Manichitrathazhu Rerelease

Binu Pappu About Father Kuthiravattam Pappu And Manichitrathazhu Rerelease : മലയാളത്തിൽ അടുത്തിടെയായി പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച പഴയ ചിത്രങ്ങൾ വീണ്ടും പ്രദർശനത്തിന് എത്തുകയാണ്. ആ കാലങ്ങളിൽ പ്രേക്ഷകർ സ്വീകരിച്ച ചിത്രങ്ങളും തള്ളിപ്പറഞ്ഞ ചിത്രങ്ങളുമൊക്കെ വീണ്ടും പ്രദർശനത്തിന് എത്തുമ്പോൾ നിറഞ്ഞ കയ്യോടെ ആണ് പ്രേക്ഷകർ വീണ്ടും സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാൽ ചിത്രമായ ‘ദേവദൂതൻ’ എന്ന ചിത്രം വീണ്ടും റിലീസ് ചെയ്തത്.

പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചിരുന്നത്. അതിനു പിന്നാലെയാണ് മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക് ചിത്രമായിരുന്ന മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററിൽ ഒരുങ്ങുകയാണെന്ന് വാർത്ത പുറത്തെത്തിയത്. ഓഗസ്റ്റ് 17നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്ത് എത്തിയിരിക്കുകയാണ് പപ്പുവിൻ്റെ മകനും നടനുമായ ബിനു പപ്പു.

മണിച്ചിത്രതാഴിൽ പ്രേക്ഷകരെ ആകർഷിച്ച കഥാപാത്രമായിരുന്ന കാട്ടുപറമ്പൻ്റെ പോസ്റ്റാണ് ബിനു പങ്കിട്ടിരിക്കുന്നത്. പ്രേക്ഷകർ ഒരിക്കലും മറക്കാത്ത ചെമ്പരത്തിപ്പൂവ് ചെവിയിൽ വച്ച് നടക്കുന്ന പപ്പുവിൻ്റെ ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പും താരം പങ്കുവച്ചിരുന്നു.’ അച്ഛൻ മരി,ച്ച് 24 വർഷങ്ങൾ കഴിഞ്ഞ് അച്ഛൻ അഭിനയിച്ച ഒരു സിനിമ വീണ്ടും റിലീസ് ചെയ്യുമ്പോൾ, അതിൻ്റെ ക്യാരക്ടർ പോസ്റ്റർ ഷെയർ ചെയ്യാൻ സാധിക്കുന്നത് എന്നെ സംബന്ധിച്ച് ഒരു പാട് അഭിമാനവും അതിലുപരി സന്തോഷവും നൽകുന്ന കാര്യമാണ്. സിനിമയുടെ സൗന്ദര്യവും, ശക്തിയും, മാന്ത്രികതയുമാണ് കാലങ്ങൾക്ക് മുന്നേ നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തത്.

മറഞ്ഞു പോയ അച്ഛനെപ്പോലുള്ള കലാകാരന്മാർ ഓരോ ദിവസവും നമുക്ക് മുന്നിൽ വന്നു കൊണ്ടേയിരിക്കും. കലാകാരന്മാർക്ക് മ,രണമില്ല. ഓരോ ദിവസവും ഓരോ കഥാപാത്രങ്ങളായി ചിരിപ്പിച്ചും ചിന്തിപ്പിച്ചും സിനിമയിലൂടെ അവരെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുമെന്നാണ് ബിനു ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഫാസിലിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന തുടങ്ങി വൻ താരനിര അണിനിരന്ന സിനിമയായ മണിച്ചിത്രത്താഴ് എക്കാലത്തെയും ഹൊറർ ചിത്രങ്ങളുടെ പട്ടികയിലും സ്ഥാനം പിടിച്ചിരുന്നു. സ്വർഗ്ഗ ചിത്രയും മാറ്റിനി നൗ എന്ന കമ്പനിയും ചേർന്നാണ് പുതിയ രൂപത്തിൽ മണി ചിത്രത്താഴ് പുറത്തിറക്കുന്നത്.