ഇത് കഠിനാധ്വാനത്തിന്റെ ഫലം; പുത്തൻ വിശേഷം അറിയിച്ച് കവിയും ബിജുവേട്ടനും, ജീവിതത്തിലെ മറക്കാനാവാത്ത നേട്ടം പങ്കുവെച്ച് KL ബിജു ബ്രോ.!! | Biju Bigb KL Bro New Surprise Car Malayalam

Biju Bigb KL Bro New Surprise Car Malayalam : വ്യത്യസ്തമായ അവതരണ ശൈലിയും എളിമയും, കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പും കൊണ്ട് സമ്പന്നമായ യൂട്യൂബേർസാണ് മലയാളിയായ ബിജുവും കുടുംബവും. ബിജു, അദ്ദേഹത്തിന്റെ അമ്മ,കന്നടക്കാരിയായ ഭാര്യ,മകൻ ഇതാണ് ഇവരുടെ ചെറിയ കുടുംബം. ഒരു ബസ് ഡ്രൈവർ ആയ ബിജു ഇന്ന് ഒരുപാട് ഉയരങ്ങളിലാണ് എത്തിനിൽക്കുന്നത്. ഒരു കോടിയിൽ അധികം സബ്സ്ക്രൈബേഴ്സ് ആണ് ഇവരുടെ യൂട്യൂബ് ചാനലിലുള്ളത്.

നിഷ്കളങ്കമായ അവതരണ ശൈലിയും, കൃത്രിമത്വം നിറയ്ക്കാതെയുള്ള സംസാരവും ആരെയും ആകർഷിക്കുന്നതാണ്. ഷോർട്ട് വീഡിയോകളിലൂടെയാണ് ഇവർ ശ്രദ്ധേയമാകുന്നത്. ബിജുവിനെ നാടകത്തിൽ ഉള്ള അഭിരുചിയാണ് സോഷ്യൽ മീഡിയയിലേക്ക് കടന്നു വരാൻ പ്രേരിപ്പിച്ചത്. ഇത്രയും സബ്സ്ക്രൈബേർസ് ഉണ്ടായിട്ട് പോലും യാതൊരുവിധ ജാഡയും ഇവർ കാണിക്കാറില്ല. ഇവരെല്ലാം ഞങ്ങളുടെ കുടുംബമാണെന്നും ഇത്രയും വലിയ ഒരു കുടുംബത്തെ കിട്ടിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നുമാണ് അദ്ദേഹം പറയുന്നത്.

ഇവരുടെ യൂട്യൂബ് ചാനലിന്റെ പേരാണ് കെ എൽ ബ്രോ ബിജു ഋതിക്. ബിജുവിന്റെ ഭാര്യയാണ് കവിത മകന്റെ പേരാണ് ഋതിക്. ഇപ്പോഴിതാ ഇവർ പങ്കുവെച്ചിരിക്കുന്നത് ഇവരുടെ ജീവിതത്തിലെ മറ്റൊരു അപൂർവ്വ നിമിഷത്തിന്റെ വീഡിയോയാണ്. ആദ്യമായി ഇന്ത്യയിൽ എത്തിയിരിക്കുന്ന ഒരു കാർ ലോഞ്ച് ചെയ്യാനുള്ള അവസരമാണ് ഈ കുടുംബത്തിന് ലഭിച്ചിട്ടുള്ളത്. FRONX എന്ന പുത്തൻ മോഡൽ കാറാണ് ഇവർ ഒന്നിച്ച് ലോഞ്ച് ചെയ്തിരിക്കുന്നത്.മാരുതിയാണ് ഈ കാർ ഇൻട്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

998 cc – 1197 cc വരെയാണ് എൻജിൻ, 7.46 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വിലയുള്ള ഈ വാഹനം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ ലഭ്യമാകും.സിഗ്മ, ഡെൽറ്റ, ഡെൽറ്റ+, സെറ്റ, ആൽഫ എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് മാരുതി സുസുക്കി ഫ്രോങ്ക്സ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ സീറ്റുകളിലും എയർബാഗ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. സൗണ്ട് സിസ്റ്റവും മറ്റുള്ള അറേഞ്ച്മെന്റുകളും എല്ലാം മികച്ച രീതിയിൽ ഉള്ളതാണ്.ഇതിൽ 5 സ്പീഡ് മാനുവൽ യൂണിറ്റും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റുമാണുള്ളത്. 22.89 കിലോമീറ്റർ വരെ മൈലേജാണ് ഈ വാഹനം നൽകുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.