ലക്ഷ്മിപ്രിയയുടെ മാസ് ഡയലോഗിന് കയ്യടിച്ച് പ്രേക്ഷകർ; സ്ത്രീവിരുദ്ധതയുടെ അങ്ങേയറ്റത്തേക്ക് നടന്നുകയറി ബ്ലെസ്സ്ലി… | Bigg Boss Season 4 Today 23 June 2022

Bigg Boss Season 4 Today 23 June 2022 : ബിഗ്ഗ്‌ബോസ് വീട്ടിലെ ആൾമാറാട്ടം ടാസ്ക്ക് അവസാനിച്ചു. ടാസ്ക്കിന് ശേഷം ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച മൂന്നുപേരെ തിരഞ്ഞെടുക്കാൻ മത്സരാർത്ഥികളോട് തന്നെ ബിഗ്ഗ്‌ബോസ് ആവശ്യപ്പെട്ടതോടെ വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയായി. ലക്ഷ്മിപ്രിയക്കെതിരെ ഓരോ കാരണങ്ങളുണ്ടാക്കി പ്രശ്‌നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലെസ്ലി വീണ്ടും തന്റെ തനിസ്വഭാവം പുറത്തെടുത്തു. ആരെയും വേദനിപ്പിക്കാതെ ടാസ്ക്ക് ചെയ്യണമെന്ന് ബിഗ്ഗ്‌ബോസ് പ്രത്യേകം പറഞ്ഞിരുന്നുവെന്നും എന്നാൽ തന്നെ ലക്ഷ്മിപ്രിയ അനുകരിച്ചത് വളരെ വ്യാജമായ ഡയലോഗുകളും മറ്റും ഉപയോഗിച്ച് ഏറെ വേദനിപ്പിച്ചുകൊണ്ടായിരുന്നു എന്നുപറഞ്ഞുകൊണ്ട് ബ്ലെസ്ലി ശൂന്യതയിൽ നിന്നും പ്രശ്നമുണ്ടാക്കി.

റിയാസ് ഉൾപ്പെടെയുള്ളവർ ലക്ഷ്മിപ്രിയയുടെ പ്രകടനം മികച്ചത് എന്ന് പറഞ്ഞപ്പോൾ ലക്ഷ്മിപ്രിയയെ ഏറ്റവും മികച്ച മൂന്ന് പെർഫോർമാരുടെ ലിസ്റ്റിലിടാൻ ബ്ലെസ്ലി സമ്മതിച്ചതേയില്ല. ബ്ലെസ്സ്ലി പറയുന്ന മാനദണ്ഡം പരിഗണിച്ചാൽ റിയാസും ധന്യയും അനുകരിച്ചപ്പോൾ തനിക്കും ഏറെ വേദനിച്ചെന്നും എന്നാൽ ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ മികച്ച പെർഫോർമാരുടെ ലിസ്റ്റിൽ നിന്ന് അവരുടെ പേര് നീക്കം ചെയ്യാൻ താൻ ആവശ്യപ്പെടില്ലെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിപ്രിയയുടെ ഈ മാസ് മറുപടിക്ക് പ്രേക്ഷകർ നിറകയ്യടികളാണ് നൽകിയത്. അനാവശ്യമായി ഒരാളെ ടാർജറ്റ് ചെയ്ത് അയാളുടെ പുറകെ നടന്ന് ഉപദ്രവിക്കുന്ന ശീലം ബ്ലെസ്ലിക്ക്‌ പണ്ടേ ഉണ്ട്. ഡെയ്‌സിയും സുചിത്രയും ബ്ലെസ്ലിയുടെ ഇരകളായിരുന്നു.

Bigg Boss Season 4 Today 23 June 2022
Bigg Boss Season 4 Today 23 June 2022

എന്നാൽ ലക്ഷ്മിപ്രിയയുമായി കാര്യമായ ഒരു പ്രശ്നവുമില്ലാതിരുന്നിട്ടും ബ്ലെസ്സ്ലി എന്തിനാണ് ഒരു സ്ത്രീയെ ഇത്തരത്തിൽ ആക്രമിക്കുന്നത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്? ഷോ അവസാനിക്കാറായപ്പോൾ കലമടക്കുകയാണല്ലോ ബ്ലെസ്സ്ലി എന്നാണ് പലരുടെയും കമന്റ്. ഡോക്ടർ റോബിൻ റിയാസിനെ കായികമായി കയ്യേറ്റം ചെയ്തു എന്നത് ബിഗ്ഗ്‌ബോസിനെ ആദ്യം റിപ്പോർട്ട് ചെയ്തതും ബ്ലെസ്ലി ആയിരുന്നു. സുചിത്രയോട് പ്രതികാരബുദ്ധിയോടെ പെരുമാറിയതും ബ്ലെസ്ലി തന്നെ. ഇപ്പോഴിതാ ദിൽഷയോടും വഴക്കിട്ട് തുടങ്ങുകയാണ് ബ്ലെസ്ലി. ലക്ഷ്മിയെ മോശം പെർഫോമർ ആക്കാൻ വേണ്ടി സൂരജ്, റോൻസൺ എന്നിവരാണ് ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് എന്നുകൂടി പറഞ്ഞിരിക്കുകയാണ് ബ്ലെസ്ലി.

യാതൊരു ലോജിക്കുമില്ലാതെ സ്വന്തം തീരുമാനങ്ങൾ നടപ്പിലാക്കാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന ബ്ലെസ്ലിയെയാണ് ഇപ്പോൾ ബിഗ്ഗ്‌ബോസ്സിൽ കാണാൻ കഴിയുന്നത്. ഇന്നത്തെ എപ്പിസോഡിന്റെ പ്രൊമോയിലും ബ്ലെസ്ലി ലക്ഷ്മിപ്രിയക്കെതിരെ ശബ്ദമുയർത്തുകയാണ്. ബ്ലെസ്ലിയെ ഇപ്പോൾ എനിക്ക് പേടിയാണ് എന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മി വികാരനിർഭരയാകുന്നതും ഇന്നത്തെ എപ്പിസോഡിൽ കാണാം. എന്താണെങ്കിലും വളരെ മോശം ഗെയിമാണ് ഇപ്പോൾ ബ്ലെസ്ലി കളിക്കുന്നതെന്നും സ്ത്രീകളെ ഇത്തരത്തിൽ പുച്ഛിക്കുകയും ബഹുമാനമില്ലായ്മയോടെ നോക്കിക്കാണുകയും ചെയ്യുന്ന ഒരാൾ ഫൈനൽ ഫൈവിൽ പോലും വരരുതെന്നുമാണ് ബിഗ്ഗ്‌ബോസ് ഗ്രൂപ്പുകളിൽ ചർച്ച.