മൊയ്‌തീൻ സിനിമ പോലെ റോബിൻ – ദിൽഷ പ്രണയം; കഥയിലെ വില്ലൻ ജി പി..!! | Bigg Boss Dr. Robin Dilsha GP News Malayalam

Bigg Boss Dr. Robin Dilsha GP News Malayalam : ബിഗ്ഗ്‌ബോസ് പ്രേക്ഷകർ ഇപ്പോൾ ഏറെ പ്രതീക്ഷയോടെ പിന്തുണക്കുന്ന ഒരു മത്സരാർത്ഥിയാണ് ദിൽഷ പ്രസന്നൻ. ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ട് അർഹത നേടിയ ആദ്യ മത്സരാർത്ഥി കൂടിയാണ് ദിൽഷ. സഹമത്സരാർത്ഥികളായിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണനും ബ്ലെസ്ലിയും ഒരേ സമയം ദിൽഷയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ ബിഗ്ഗ്‌ബോസ് വീട്ടിൽ ഒരു നാടകത്തിനില്ല എന്നുപറഞ്ഞ ദിൽഷ റോബിനെ തന്റെ നല്ലൊരു സുഹൃത്തായും ബ്ലെസ്ലിയെ അനിയനായും കാണുകയായിരുന്നു.

ബിഗ്ഗ്‌ബോസ് വീട്ടിലെ നായകവേഷം സ്വന്തമാക്കിയ ഡോക്ടർ റോബിൻ ദിൽഷയോടുള്ള പ്രണയം ഇന്നും മനസ്സിൽ സൂക്ഷിക്കുകയാണ്. റോബിൻ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടതോടെ റോബിന് വേണ്ടി പൊരുതുന്ന പെണ്ണായി ദിൽഷയും മാറി. ദിൽഷക്ക് ഡോക്ടറോട് ശരിക്കും പ്രണയമുണ്ടോ എന്ന് തോന്നിപ്പിക്കും വിധമായിരുന്നു ആ പോരാട്ടം. ഡോക്ടറാകട്ടെ, ദിൽഷക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഷോ കഴിഞ്ഞ് ദിൽഷ പുറത്ത് വന്നിട്ട് എല്ലാം സംസാരിച്ച് തീരുമാനിക്കാം എന്നതാണ് ഡോക്ടറുടെ നിലപാട്.

Bigg Boss Dr. Robin Dilsha GP News Malayalam
Bigg Boss Dr. Robin Dilsha GP News Malayalam

ഇതിനിടെ മുമ്പ് ഡി 4 ഡാൻസ് റിയാലിറ്റി ഷോയിൽ ദിൽഷ പങ്കെടുത്തതുമായി ബന്ധപ്പെടുത്തി നടനും അവതാരകനുമായ ജി പിയുമായി ദിൽഷ പ്രണയത്തിലാണ് എന്ന തരത്തിൽ ഒരു വാർത്ത സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇവരുടെ വിവാഹം വരെ ഉറപ്പിച്ചുവെച്ചിരിക്കുകയാണ് എന്നൊക്കെയാണ് പുറത്തുവന്ന വാർത്ത. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ വ്യക്തമായ ഒരു മറുപടി നൽകിയിരിക്കുകയാണ് ദിൽഷയുടെ സഹോദരി.

“അവർ തമ്മിൽ നല്ല സൗഹൃദത്തിലാണ് എന്നത് സത്യമാണ്. അത്ര മാത്രം. ഡി ഫോർ ഡാൻസിന് ശേഷമുള്ള ഒരു ഓർഡിനറി ഫ്രണ്ട്ഷിപ്. അത്രയേ ഉള്ളൂ അത്‌”. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിൽഷയുടെ ചേച്ചി ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതറിഞ്ഞതോടെ റോബിൻ ആരാധകർ വീണ്ടും സന്തോഷത്തിലാണ്.