പത്ത് വർഷത്തിന് ശേഷമുള്ള നവ്യയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ഭാവനയുടെ വാക്കുകൾ വൈറലാകുന്നു..!! | Bhavana’s Words About Navya Nair’s Come Back Malayalam

Bhavana’s Words About Navya Nair’s Come Back Malayalam : പത്ത് വർഷത്തിന് ശേഷമുള്ള നവ്യയുടെ തിരിച്ചുവരവിനെ കുറിച്ചുള്ള ഭാവനയുടെ വാക്കുകൾ വൈറലാകുന്നു..!! ഒരുകാലത്ത് താര നിബിഡമായ മലയാള സിനിമാ ലോകത്ത് ഏറ്റവും ശ്രദ്ധേയമായ അഭിനയം കാഴ്ച വെച്ച് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് നവ്യ നായർ. മലയാള സിനിമ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന തരത്തിലുള്ള നിരവധി കഥാപാത്രങ്ങളും സിനിമകളും താരം പ്രേക്ഷകർക്കായി സമ്മാനിച്ചിരുന്നു. മാത്രമല്ല ദിലീപ് – നവ്യ നായർ എന്നീ എവർഗ്രീൻ കോംബോയിൽ പുറത്തിറങ്ങിയ മുഴുവൻ ചിത്രങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്ത് സന്തോഷ് മേനോനെ താരം വിവാഹം കഴിക്കുകയും ചെയ്തതോടെ ചലച്ചിത്ര ലോകത്ത് നിന്നും താരം മാറി നിൽക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടിരുന്നത്.

സിനിമാലോകത്ത്‌ നിന്നും താരം വിട്ടുനിന്ന് കുടുംബ ജീവിതവുമായി പോവുകയായിരുന്നു എങ്കിലും സമൂഹ മാധ്യമങ്ങളിൽ ആരാധകരുമായി വിശേഷങ്ങൾ പങ്കു വെക്കാൻ താരം മറന്നിരുന്നില്ല. എന്നാൽ പത്തു വർഷത്തെ ഇടവേളക്ക് ശേഷം തങ്ങളുടെ പ്രിയ താരം സിനിമാ ലോകത്തേക്ക് തിരിച്ചു വരുന്നു എന്ന വാർത്തയായിരുന്നു ആരാധകർ പിന്നീട് കേട്ടിരുന്നത്. വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ഒരുത്തീ ” എന്ന സിനിമയിൽ രാധാമണി എന്ന കഥാപാത്രത്തിലൂടെ ശക്തമായ ഒരു തിരിച്ചുവരവായിരുന്നു താരം നടത്തിയിരുന്നത്. സിനിമ റിലീസായതു മുതൽ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളും ഈയൊരു ചിത്രത്തിന് ലഭിച്ചിരുന്നു.എന്നാൽ ഇപ്പോഴിതാ നവ്യാനായരുടെ തിരിച്ചുവരവ് ഗംഭീരമാക്കിയ “ഒരുത്തീ” എന്ന സിനിമ കണ്ട ശേഷമുള്ള ഭാവനയുടെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

“ഇന്നലെ രാത്രി ‘ഒരുത്തി’ കണ്ടു, എനിക്ക് വാക്കുകൾ കിട്ടാതെ വരുന്നു. ത്രില്ലിംഗ് ആയതിനാൽ ഞാൻ സീറ്റിന്റെ അറ്റത്തായിരുന്നു ഇരുന്നിരുന്നത്.പത്ത് വർഷത്തിന് ശേഷം നവ്യാ നായരെ സ്ക്രീനിൽ കാണുന്നു !!’ നവ്യ എന്തൊരു തിരിച്ചു വരവായിരുന്നു നടത്തിയിരുന്നത്!’ ‘രാധാമണി’യെ നിങ്ങൾ അവതരിപ്പിച്ച രീതിയാണ് ചിത്രത്തിന്റെ ഹൈ പോയിന്റ്. മാത്രമല്ല വിനായകൻ, സൈജുകുറുപ്പ് എന്നീ അഭിനേതാക്കളും അസാധ്യ പ്രകടനമായിരുന്നു കാഴ്ച വച്ചിരുന്നത്. ഒപ്പം ഈ ഒരു സിനിമയുടെ നിർമാതാവിനെയും താൻ അഭിനന്ദിക്കുന്നു.ഇത് തീർച്ചയായും കാണേണ്ട ഒന്നാണ് സുഹൃത്തുക്കളേ, ദയവായി ഇത് അടുത്തുള്ള തിയേറ്ററുകളിൽ കാണുക.”

എന്നായിരുന്നു “ഒരുത്തീ” കണ്ട ശേഷമുള്ള ഭാവനയുടെ പ്രതികരണം.താരത്തിന്റെ ഈയൊരു പ്രേക്ഷക പ്രതികരണം നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ ഭാവനയുടെ ഈ പോസ്റ്റ് നവ്യനായർ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. “താങ്ക്യൂ ഭാവന, ഇനി നിന്റെ തിരിച്ചുവരവിനാണ് ഞങ്ങൾ കാത്തിരിക്കുന്നത്” എന്നായിരുന്നു ഈയൊരു പോസ്റ്റിന് ക്യാപ്ഷനായി നവ്യനായർ നൽകിയിരുന്നത്.

Rate this post