എന്തൊരു ഭംഗിയാണിത്…😍😘 കണ്ണെടുക്കാനേ തോന്നുന്നില്ല…😍😍

എന്തൊരു ഭംഗിയാണിത്…😍😘 കണ്ണെടുക്കാനേ തോന്നുന്നില്ല…😍😍 മലയാള സിനിമയിലേക്ക് സംവിധായകൻ കമൽ കൊണ്ടുവന്ന നായികയാണ് ഭാവന. 2002-ൽ പുറത്തിറങ്ങിയ ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം ഇന്നും മലയാളികളുടെ ഓർമ്മകളിൽ നിലനിൽക്കുന്നുണ്ടെങ്കിൽ, ഒരു അരങ്ങേറ്റക്കാരി എന്ന നിലയിൽ ഭാവന എന്ന നടിയുടെ വിജയത്തുടക്കമായിരുന്നു അത്.

തുടർന്ന്, ക്രോണിക് ബാച്ച്ലറിലെ സന്ധ്യയായും, സ്വപ്നക്കൂടിലെ പത്മയായും, ചാന്തുപൊട്ടിലെ റോസ് ആയുമെല്ലാം ഭാവന മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും ഭാവന അഭിനയിച്ചു. ഏറ്റവും ഒടുവിൽ ‘ആദം ജോൺ’ എന്ന ചിത്രത്തിലാണ് ഭാവന മലയാള സിനിമ പ്രേക്ഷകർക്ക്‌ മുന്നിലെത്തിയത്.

എന്നിരുന്നാലും, സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന, പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും ആരാധകർ നിമിഷ നേരം കൊണ്ട് ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ, ഭാവന തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. ‘ബ്ലൂം & ഗ്രോ’ എന്ന അടിക്കുറിപ്പോടെയാണ് വെള്ളയും നീലയും നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള നിരവധി ചിത്രങ്ങൾ ഭാവന പങ്കുവെച്ചത്. ജാഗർആന്റണി എന്ന ഫാഷൻ കമ്പനിയാണ്‌ ഭാവനയുടെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ച് 10 മണിക്കൂർ പിന്നിടുമ്പോഴേക്കും 2 ലക്ഷത്തോളം ലൈക്കുകൾ ചിത്രങ്ങൾ സമ്പാദിച്ചു.

കന്നഡ നിർമ്മാതാവ് നവീനെയാണ്‌ ഭാവന വിവാഹം കഴിച്ചിരിക്കുന്നത്. 2018-ലായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കർണാടകയിൽ സെറ്റിലായ ഭാവന മലയാള സിനിമകളിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോൾ കന്നഡ സിനിമകളിൽ നടി സജീവമാണ്. ഏറ്റവും ഒടുവിൽ ‘ഗോവിന്ദ ഗോവിന്ദ’ എന്ന ചിത്രത്തിൽ സുമന്ത് ശൈലേന്ദ്രയുടെ നായികയായിയാണ്‌ ഭാവന ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.