ഓൻ പഴയ മിസ്റ്റർ ഇന്ത്യയാണ്; ഇടി കൂടാൻ പോണ്ട!! കൊച്ചിനെ കൊണ്ട് പറ്റുന്ന പണിക്കു പോയാൽ പോരേ എന്ന് ആരാധകർ… | Bhamaa Viral Photos With Abu Salim Malayalam

Bhamaa Viral Photos With Abu Salim Malayalam : വിവാഹശേഷം സിനിമാലോകത്തു നിന്നു വിട്ടുനിൽക്കുന്ന മലയാളികളുടെ പ്രിയ താരമാണ് നടി ഭാമ. ഇപ്പോൾ ജിമ്മിലെ വർക്കൗട്ടിനിടെ നടൻ അബു സലീമിനൊപ്പം പകർത്തിയ ഏതാനും ചിത്രങ്ങൾ തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുക ആണ് ഭാമ.

“ഇതാര് ശിഷ്യയും ആശാനുമോ?, പഴയ മിസ്റ്റർ ഇന്ത്യയാണ്, അദ്ദേഹത്തിൻ്റെ ഒരു ഇടി കിട്ടിയാൽ പഞ്ചർ അവും. അതിനാൽ ഇടി കൂടാൻ പോവണ്ട” എന്നിങ്ങനെ രസകരമായ കമന്റുകൾ ആണ് ചിത്രത്തിന് താഴെ ആരാധകർ കുറിച്ചത്. മൂഹമാധ്യമങ്ങളിൽ സജീവമായ ഭാമ ഇടയ്ക്കിടെ തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും കുടുംബത്തിന്റെയും മകളുടെയും വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്.

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ ആണ് ഭാമ വെള്ളിത്തിരയിലേക്ക് എത്തുന്നത്. വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു രണ്ടാമത്തെ സിനിമ. തുടർന്ന് മലയാളത്തിലെ പ്രമുഖ നായികാ നിരക്കൊപ്പം ഭാമ തൻ്റെ സ്ഥാനം ഉറപ്പിച്ചു. സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായി തിളങ്ങി. 2016 ല്‍ റിലീസ് ചെയ്ത ‘മറുപടി’ യാണ് അവസാനം റിലീസ് ചെയ്ത ഭാമയുടെ മലയാള ചിത്രം.

മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ തൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുക ആണെങ്കിലും പല ടെലിവിഷൻ പരിപാടികളിലും മറ്റും ഭാമ ഈയടുത്തു പങ്കെടുക്കുന്നതായി കണ്ടിരുന്നു. ഭർത്താവ് അരുണിനും മകൾ ഗൗരിക്കും ഒപ്പം സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് ഭാമ. ‘വാസുകി’ എന്ന പേരിൽ ഒരു വസ്ത്ര ബ്രാന്‍ഡും ഭാമ ആരംഭിച്ചിട്ടുണ്ട്.

Rate this post