എന്റെ പുതിയ തുടക്കം ലാലിന്റെ നാവിൽ മധുരം കൊടുത്തു കൊണ്ട്; സകുടുംബം മോഹൻലാലിന് ഒപ്പം സന്തോഷ ചിത്രങ്ങളുമായി ഭദ്രൻ.!! | Bhadran Mattel Post Viral Malayalam

Bhadran Mattel Post Viral Malayalam : കേരളക്കരയാകെ ആഘോഷിച്ച ചിത്രമാണ് സ്ഫടികം.ഭദ്രന്റെ സംവിധാനത്തിൽ അഭിനയകുലപതി മോഹൻലാൽ അഭിനയിച്ച ചിത്രം ഫെബ്രുവരി 9 റീ മാസ്റ്റഡ് വേർഷൻ തീയേറ്ററുകളിൽ എത്തുകയാണ്. ഔദ്യോഗികമല്ലാത്ത ഈ വെളിപ്പെടുത്തലിൽ ആവേശത്തിൽ ആയിരിക്കുകയാണ് ആരാധകർ. ജോമെട്രിക് ഫിലിംസ് പുറത്തിറക്കുന്ന ചിത്രത്തിൻറെ പോസ്റ്റർ സംവിധായകൻ ഭദ്രൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വിട്ടിരിക്കുകയാണ്.

ഒട്ടനവധി ലൈക്കുകളും ഷെയറുകളും കമന്റുകളും പോസ്റ്റിനടിയിൽ കാണാം.”ഇതൊരു ചരിത്രത്തിൻറെ തുടക്കമാണ്. കാലം കഴിയുംതോറും സ്ഫടികത്തിന്റെ പ്രഭ കൂടുതൽ കിടിലമായി മാറുന്ന കാഴ്ചയ്ക്കായി കാത്തിരിക്കുന്നു , “കിടു സംവിധായകൻ”, “ആടുതോമ” എന്നീ ആവേശം തുളുമ്പുന്ന കമൻറുകൾ കാണാം. പഴയ ചിത്രം റീമാസ്റ്റർ ചെയ്യുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പുതിയതരം സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദ മിശ്രണം നിർവഹിക്കുക എന്നതാണ്. ഏറെ സമയവും പണവും ആവശ്യമായ കാര്യമാണിത് എന്ന് സംവിധായകൻ ഭദ്രൻ പറയുന്നു.

സിനിമയിലെ പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്ന പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്നത് മറ്റൊരു പ്രധാന വെല്ലുവിളിയാണ്. രണ്ടു വർഷം മുൻപാണ് ചിത്രം റീമാസ്റ്റർ ചെയ്യുന്ന വാർത്ത ഔദ്യോഗികമായി പുറത്ത് വന്നത്. ഫോർ കെ ഡോൾബി ആറ്റമോസ് സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. എം.ആർ രാജകൃഷ്ണനാണ് ശബ്ദമിശ്രണം നിർവ്വഹിക്കുന്നത്. സ്ഫടികം കൂടാതെ “പൂമുഖപടിയിൽ നിന്നെയും കാത്ത്”, “ഒളിമ്പ്യൻ അന്തോണി ആദം” ,’ഇടനാഴിയിൽ ഒരു കാലൊച്ച “ഉടയോൻ” “യുവതുർക്കി” എന്നിവ ഭദ്രന്റെ മറ്റു ചിത്രങ്ങളാണ്.

1986 ൽ മികച്ച സംവിധായകനുള്ള ഫിലിം ഫെയർ അവാർഡ് നേടിയിട്ടുണ്ട്.മോശമായ രക്ഷാകർതൃത്വത്തിൽ ഉലയുന്ന ബാല്യം, മാനസിക ആഘാതത്തിന്റെയും വീണ്ടെടുപ്പിന്റെയും കഥകൾ, സൂക്ഷ്മമായ അച്ഛൻ കഥാപാത്രങ്ങളുടെ അവതരണം, ചവർപ്പുള്ള ബാല്യം, ബൈബിളിൽ നിന്നും പ്രചോതനമുൾക്കൊണ്ട കഥാ പശ്ചാത്തലങ്ങൾ, കേരളത്തിലെ ക്രിസ്ത്യൻ സംസ്കാരം എന്നിവ അദ്ദേഹത്തിന്റെ തീമുകളാണ്. സ്ഫടികത്തിന് 27 വയസ് തികയുന്ന ഈ വേളയിൽ ഒരിക്കൽ കൂടി ചിത്രം ബിഗ് സ്ക്രീനിൽ കാണാൻ ആണ് ആളുകൾ കാത്തിരിക്കുന്നത്.