രക്തദാനത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തദാനം മഹാദാനം എന്നാണ് പറയുന്നത്. നിങ്ങളുടെ ഒരു തുള്ളി രക്തം ഒരു ജീവന്‍ രക്ഷിച്ചേക്കാം. രക്തദാനം യാതൊരു ദോഷഫലവുമുണ്ടാക്കുന്നുമില്ല. മാത്രമല്ല ശരീരത്തിന് കൂടുതൽ പ്രവർത്തന ക്ഷമത ലഭിക്കാനിടയാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇതൊരു പുണ്യപ്രവർത്തി കൂടിയാണെന്നോർക്കുക. നമുക്ക് ഒരു ചെലവുമില്ലാത്ത ഉപകാരം ഒരു കുടുംബത്തിന്റെ പുഞ്ചിരിക്ക് കാരണമാകും.

നല്ല ആരോഗ്യമുള്ള 18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ളർക്ക് രക്തം ദാനം ചെയ്യാം. രക്തദാനം ചെയ്യാൻ പാടില്ലാത്തവർ (ജലദോഷം, പനി, തൊണ്ടവേദന, വയറിനസുഖം, മറ്റ് അണുബാധകൾ ഉള്ളപ്പോൾ, പ്രമേഹo, ഉയർന്ന രക്ത സമ്മർദം, മാനസിക രോഗം, മദ്യം, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, ആർത്തവകാലം, ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും, സ്ഥിരമായി മരുന്ന് കഴിക്കുന്നവർ, ഡെന്റൽ അസുഖങ്ങൾ, മഞ്ഞപ്പിത്തം, മലമ്പനി ഉള്ളവർ. ടാറ്റു, പിയേഴ്‌സിങ് ഇവ ചെയ്തവർ ആറ് മാസത്തേക്ക് വിലക്ക് ).

രക്തദാനത്തിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആറു മണിക്കൂറെങ്കിലും ഉറക്കവും വിശ്രമവും ആവശ്യമാണ് രക്തം ദാനം ചെയ്യുന്ന്നതിനു മുൻപ്. നല്ല ഭക്ഷണം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക,. രക്തദാനത്തിനു മുമ്പുള്ള 48 മണിക്കുറിൽ മരുന്നുകൾ ഒന്നും കഴിക്കരുത്. രക്തദാനത്തിന് 24 മണിക്കൂർ മുൻപ് മദ്യപിക്കുകയോ ലഹരിപദാർഥങ്ങൾ ഉപയോഗിക്കുകയോ ചയ്യരുത്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.