ഇതിപ്പോ ഇതുവരെയുള്ള ഒരു അവലോകനം വെച്ച് അപ്പനേം അമ്മേം ഞാൻ വളർത്തേണ്ടി വരും ന്നാ തോന്നുന്നേ; അമ്മയെ ആകാശ കാഴ്ചകൾ കാണിച്ച് ഹോപ്പ് എലിസബത്ത് ബേസിൽ.!! | Basil Joseph Happy Moments With Family

Basil Joseph Happy Moments With Family : മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംവിധായകനാണ്, നമ്മുടെ സ്വന്തം മിന്നൽ മുരളി ബേസിൽ ജോസഫ്. വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്റെ ഗുരുവായ വിനീത് ശ്രീനിവാസനെ പോലും കവച്ചു വെക്കുന്ന കലാ വൈഭവം ഉള്ള ആളാണ് ബേസിൽ.

സംവിധായകൻ എന്നതിൽ ഉപരി, മികച്ച ഒരു അഭിനയതാവ് കൂടിയാണ് അദ്ദേഹം. തന്നിൽ എത്തിച്ചേരുന്ന ചെറുതും വലുതുമായ വേഷങ്ങൾ നർമ്മത്തിൽ ചാലിച്ച അഭിനയമികവുകൊണ്ട് മനോഹരമാക്കാൻ അദ്ദേഹത്തിന് അനായസം കഴിയുന്നുണ്ട്. സിനിമ ജീവിതം മാറ്റിനിർത്തി വ്യക്തി ജീവിതം ചർച്ച ചെയ്യപ്പെടുമ്പോൾ നല്ലൊരു കുടുംബസ്ഥൻ ആണ് ബേസിൽ എന്ന് ഇന്റർവ്യൂകളിൽ നിന്ന് വ്യക്തമാണ്.

പ്രണയ വിവാഹം ചെയ്ത താരം, തന്റെ ഭാര്യയുമായി ചിരിച്ചു രസിച്ച് ചെയ്യുന്ന ഇന്റർവ്യൂ ഒക്കെ കാണാൻ തന്നെ ഭയങ്കര വൈബ് ആണ്. രണ്ടുപേരും നല്ല കൂട്ടുകാരെ പോലെയാണ്, അതുകൊണ്ട് തന്നെ അവരുടെ റിലേഷൻ എല്ലാവർക്കും ഒരു മാതൃക തന്നെ ആണ്.സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഭാര്യയും കുഞ്ഞുമായിട്ട് കറങ്ങാൻ വളരെ ഇഷ്ട്ടം ഉള്ള ബേസിൽ, ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു ആരാധകർ.

സ്റ്റൈലിഷ് വേഷത്തിൽ കുഞ്ഞിനെയും കൊണ്ട് കറങ്ങി നടക്കുന്ന രണ്ടുപേരും എന്തൊരു ക്യൂട്ട് ആണ് എന്ന കമെന്റുകൾ ഇൻസ്റ്റഗ്രാം നിറഞ്ഞു കഴിഞ്ഞു.ബോളിവുഡ് സൂപ്പർ താരം രൺവീർ സിംഗ് ബേസിലിന്റെ പോസ്റ്റിന് താഴെ കമെന്റ് ഇട്ടത് മറ്റൊരു ചർച്ചാവിഷയം ആവുകയാണ്. സിനിമ തനിക്ക് എത്ര മാത്രം പ്രിയപ്പെട്ടതാണ്, അതുപോലെ തന്നെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഒന്നാണ് ഫാമിലി എന്ന് ബേസിൽ പല സന്ദർഭങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്.തരം കിട്ടിയാൽ ഇനിയും ഒരുപാട് യാത്രകൾ പോകാൻ താത്പര്യം ഉണ്ടെന്ന് താരം പല അവസരങ്ങളിൽ പറഞ്ഞു വെച്ചതാണ്.കുട്ടി കളി മാറാത്ത ബേസിലിന്റെ, പക്വതയുള്ള സിനിമകൾക്ക് വേണ്ടി പ്രേക്ഷകർ കട്ട വെയ്റ്റിംഗ് തന്നെയാണ്..