മകൾക്കൊപ്പം പ്രതീക്ഷയുടെ പുഞ്ചിരിയുമായി ബേസിൽ.!! രണ്ടു കുഞ്ഞുങ്ങൾ ഒരേ ഫ്രെയിമിൽ; മിന്നൽ വെളിച്ചത്തിന്റെ തിളക്കത്തിൽ സന്തോഷ ചിത്രം.!! | Basil Joseph Happy Moments With Daughter Hope Elizabeth Basil

Basil Joseph Happy Moments With Daughter Hope Elizabeth Basil : കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ആയിരുന്നു ബേസിലിനും ഭാര്യ എലിസബത്തിനും ഹോപ്പ് ജനിച്ചത്. അതിനുശേഷം മകളുടെ വിശേഷങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു താരത്തിന്റെ ഓരോ ദിവസവും മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. മാമോദിസ ചടങ്ങുകൾ മുതൽ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിൽ കൃത്യമായ അപ്‌ലോഡ് ചെയ്യാറുണ്ടായിരുന്നു.

അതിനൊക്കെ മികച്ച പ്രതികരണവും ലഭിക്കുമായിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി മകൾക്കൊപ്പം ഉള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ബേസിൽ. നിറഞ്ഞ പുഞ്ചിരിയോടെയാണ് ഇരുവരെയും ചിത്രത്തിൽ കാണുവാൻ കഴിയുന്നത്. ജീവിതത്തിൽ നല്ലതിന് വേണ്ടിയുള്ള പ്രതീക്ഷയാണ് മകളെന്നും അതുകൊണ്ട് തന്നെയാണ് അവൾക്ക് അത്തരത്തിൽ ഒരു പേരിട്ടതെന്നും മുൻപ് താരം തുറന്നു പറഞ്ഞിരുന്നു.

ഒരു സീരീസിൽ നിന്നാണ് ഹോപ്പ് എന്ന പേര് എലിസബത്തിന് ലഭിച്ചത്. ആദ്യം ആ പേര് നിർദ്ദേശിച്ചതും എലിസബത്ത് തന്നെയായിരുന്നു. അത് തനിക്കും ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ബേസിൽ മുൻപ് പറഞ്ഞത്. ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ വന്നു ജനിക്കുന്ന ഒരു പട്ടിക്കുഞ്ഞിനെ ഹോപ്പ് എന്ന പേര് ചൊല്ലിയാണ് ആ സീരീസിൽ വിളിച്ചിരുന്നത്. ചെറിയൊരു രംഗത്തിൽ നിന്ന് ലഭിച്ച പേര് തങ്ങൾക്ക് ഒരുപാട് ഇഷ്ടമായി എന്ന് മുൻപ് താരം പറഞ്ഞിരുന്നു.

എന്നും ആളുകൾക്ക് പ്രതീക്ഷ നൽകുന്ന ചിത്രങ്ങൾ തന്നെയാണ് ബേസിലിൽ നിന്ന് പുറത്തുവരുന്ന ഓരോ ചിത്രവും. അവയെല്ലാം വളരെ മികച്ച പ്രതികരണമാണ് ആളുകൾക്കിടയിൽ നിന്ന് നേടിയെടുക്കുന്നത്. ഒരുകാലത്ത് ജയറാം ചിത്രങ്ങൾ നൽകിയിരുന്ന സന്തോഷവും സംതൃപ്തിയും ഇന്ന് ബേസിൽ ചിത്രങ്ങൾ നൽകുന്നു എന്നാണ് സിനിമ പ്രേമികൾക്ക് ഒന്നാകെയുള്ള അഭിപ്രായം. ഇപ്പോൾ മകളെയും കൊണ്ടാണ് എലിസബത്തും ബേസിലും ചിത്രം കാണുവാനായി തിയറ്ററുകളിലേക്ക് എത്തുന്നത് പോലും. ഏറ്റവും ഒടുവിൽ താരം പങ്കുവെച്ച പോസ്റ്റിനു താഴെയും നിരവധിപേർ കമന്റുമായി എത്തിയിട്ടുണ്ട്. രണ്ടു കുഞ്ഞുങ്ങൾ, നല്ല ചിരി തുടങ്ങിയ നിരവധി കമൻറുകൾ ആണ് പോസ്റ്റിന് താഴെ വരുന്നത്. ബേസിൽ എന്ന് കേൾക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് ആദ്യം മനസ്സിൽ തെളിയുന്നത് ഒരു നിറ പുഞ്ചിരിയാണ്. അതേ പുഞ്ചിരി തന്നെ മകൾക്കും കിട്ടിയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്.