5 കൊല്ലമായി ഒന്നിച്ച് കഴിയുന്നു!! രണ്ടു പേരും ഇന്നുവരെ അടിയായിട്ടില്ല; പെരുന്നാൾ പൊലിവിൽ മനസ്സ് തുറന്ന് ബഷീർ ബാഷിയും കുടുംബവും… | Basheer Bashi And Family Eid Celebration Malayalam

Basheer Bashi And Family Eid Celebration Malayalam : ബിഗ് ബോസ് താരമായി എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ ആളാണ് ബഷീർ ബാഷി. താരവും തന്റെ 2 ഭാര്യമാരും സമൂഹ മാധ്യമങ്ങളിൽ എന്നും ശ്രദ്ധ നേടാറുണ്ട്. ആദ്യ ഭാര്യ സുഹാന ബഷീറും രണ്ടാം ഭാര്യ മഷൂറാ ബാഷിയും ഇരുവരുടെയും യൂട്യൂബ് ചാനലുകളിലൂടെ നിരന്തരം പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. ഇപ്പോൾ ഇതാ ഈദ് സ്പെഷ്യൽ വീഡിയോയുമായി ബഷീറും കുടുംബവും എത്തിയിരിക്കുന്നത്.

ബഷീറിനും മഷുറയ്ക്കും അടുത്തിടെ ജനിച്ച മുഹമ്മദ് ഇബ്രാൻ ബഷീറിന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കിടിലൻ ലുക്കിൽ എത്തിയ ബഷീറിനെയും തന്റെ രണ്ടു ആൺ മക്കളെയും കാണാൻ അടിപൊളിയായിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത്. പെരുന്നാൾ സ്പെഷ്യൽ പരിപാടികളുമായി അടിച്ചുപൊളിക്കുകയാണ് ബഷീറും കുടുംബവും. ബഷീറും തന്റെ മക്കളും കിടിലൻ അറബി ലുക്കിലാണ് ഒരുങ്ങിയത്. എബ്രു വാവയുടെ ഫസ്റ്റ് ഈദ് ആഘോഷിക്കുകയാണ് കുടുംബം.

കേക്ക് കട്ട് ചെയ്താണ് ഇവർ ഈദ് ആഘോഷങ്ങൾക്ക് തുടക്കം ഇട്ടത്. എല്ലാ ആരാധകർക്കും ഈദ് ആശംസകൾ നൽകിയാണ് ഈ വീഡിയോ അവസാനിപ്പിച്ചത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത് മഷൂറയ്ക്കും ബഷീർ ബാഷിക്കും ജനിച്ച കുട്ടിയും അവന്റെ വിശേഷങ്ങളുമാണ്. വീട്ടിലെ എല്ലാവർക്കും യുട്യൂബ് ചാനലുള്ള ഒരു ഫാമിലിയാണ് ബഷീറിന്റെത്. മഷൂറക്ക് ജനിച്ച കുട്ടിക്കും ഉടനെ യൂട്യൂബ് ചാനലും സോഷ്യൽ മീഡിയ പേജുകളും തുടങ്ങി വലിയ രീതിയിൽ ചർച്ചയായിരുന്നു.

ഇപ്പോൾ ഇവർ മൂന്നുപേരുടെതുമായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഒരു യൂട്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂ ആണ്. കുട്ടി ജനിക്കുന്നതിനു മുൻപ് തന്നെ രണ്ട് ഇമെയിൽ ഐഡി ക്രിയേറ്റ് ചെയ്ത് യൂട്യൂബ് ചാനൽ ആരംഭിക്കുന്നതിന് തയ്യാറെടുത്തിരുന്നു എന്ന് ഇവർ ഇന്റർവ്യൂവിൽ പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈമെന്റിനു നൽകിയ ഇന്റർവ്യൂവിൽ ആണ് ഇവർ മനസ്സുതുറന്നത്. നിരവധി ആരാധകർ ആണ് വീഡിയോയ്ക്ക് ചുവടെ കമന്റുകളുമായി എത്തിയത്.

5/5 - (2 votes)