എൻറെ മോൾക്ക് എം.ബി.ബി.എസ്‌ ബിരുദം ലഭിച്ചു.!! അവളുടെ ഈ വിജയം ഡോക്ടർ വന്ദനക്ക് ദു:ഖത്തോടെ സമർപ്പിക്കുന്നു; ബൈജു സന്തോഷ്.!! | Baiju Santhosh Daughter Happy News

Baiju Santhosh Daughter Happy News : ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന് നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് ബൈജു സന്തോഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മണിയൻപിള്ള അഥവാ മണിയൻപിള്ള’ എന്ന ചിത്രത്തിലൂടെയാണ് ബൈജു സന്തോഷ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

ഇടക്കാലത്ത് അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം തൻറെ രണ്ടാം തിരിച്ചുവരവിൽ ശക്തമായ കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. സിനിമയ്ക്ക് അകത്തും പുറത്തും എന്നും ബൈജുവിന്റെ ജീവിതം ചർച്ചാവിഷയമാണ്. ഇപ്പോൾ തന്റെ മകളുടെ വിജയത്തെപ്പറ്റി ബൈജു ഫേസ്ബുക്കിൽ കുറച്ച് പോസ്റ്റാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. എൻറെ മകൾ ഐശ്വര്യ സന്തോഷിന് ഡോക്ടർ സോമര്‍വെല്‍ മെമ്മോറിയൽ ഹോസ്പിറ്റലിൽ നിന്ന് എംബിബിഎസ് ബിരുദം ലഭിച്ചിരിക്കുകയാണ്. അവൾക്കൊപ്പം ബിരുദം ലഭിച്ച മുഴുവൻ സഹപാഠികൾക്കും ആശംസകൾ അറിയിക്കുന്നതോടൊപ്പം ഈ അവസരത്തിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഡോക്ടർ വന്ദനയ്ക്ക് ഈ വിജയം ദുഃഖത്തോടുകൂടി സമർപ്പിക്കുന്നു എന്നാണ് ബൈജു ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ വെച്ചാണ് ബൈജു തൻറെ മകൾ ഹൗസ് സർജൻസി ചെയ്യുന്ന വിവരം തുറന്നു പറഞ്ഞത്. കാരക്കോണം മെഡിക്കൽ കോളേജിൽ നിന്നാണ് ഐശ്വര്യ ഹൗസ് സർജൻസി പൂർത്തീകരിച്ചിരിക്കുന്നത്. ഇളയ മകൻ ലോകനാഥ് പ്ലസ്ടു പഠിക്കുകയാണ്.

മക്കളും താനും നല്ല സുഹൃത്തുക്കൾ ആണെന്നും ഭാര്യ രഞ്ജിതയും ഞാനും സുഹൃത്തുക്കളായിരുന്നു പിന്നീട് പ്രണയിച്ച് വിവാഹം കഴിച്ചവരാണെന്ന് ഒക്കെ ബൈജു മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പ്രണയവും പ്രണയകഥയും ഒക്കെ സോഷ്യൽ മീഡിയയിൽ സുപരിചിതമായ കാര്യമാണെന്നായിരുന്നു ബൈജു മുമ്പ് പറഞ്ഞത്. താരത്തിന്റെ മകളുടെ വിശേഷം അറിഞ്ഞ് നിരവധി പേരാണ് ആശംസമായി ഇപ്പോൾ എത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ മകളുടെ ഈ സന്തോഷ നിമിഷത്തിലും വന്ദനയെ ഓർക്കാൻ കാണിച്ച മനസ്സിനും എല്ലാവരും കയ്യടിക്കുന്നുണ്ട്. താരത്തിന്റെ ഭാര്യ ബിസിനസ് നോക്കി നടക്കുകയാണ്. വീട്ടിൽ എല്ലാവരും സിനിമ കാണുന്നവരാണ് എന്നും താൻ അധികം സിനിമ കാണാറില്ലെന്ന് ആയിരുന്നു മുൻപ് ബൈജു പറഞ്ഞത്.