യാത്രകൾക്ക് ഇനി ജീപ്പിന്റെ കരുത്ത്; പുതിയ മോഡൽ എസ് യു വി റാഗ്ലർ സ്വന്തമാക്കി നടൻ ബാബുരാജ്, അച്ഛന്റെ സാരഥിയെ പരിചയപ്പെടുത്തി മകൻ അക്ഷയ് ബാബുരാജ്.!! | Baburaj New Vehicle 2024 Jeep Wrangler Rubicon
Baburaj New Vehicle 2024 Jeep Wrangler Rubicon : വില്ലൻ വേഷങ്ങളിലൂടേ മലയാളികളുടെ ശ്രദ്ധ നേടി തുടർന്ന് നായകനായും ഹാസ്യ താരമായും തിളങ്ങിയ നടനാണ് ബാബുരാജ്. നിലവിൽ ഒരു മസിൽമാൻ ഇമേജുള്ള ബാബുരാജ് ഇപ്പോൾ തന്റെ യാത്രകൾക്കായി എസ്‌യുവി സ്വന്തമാക്കിയിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹം തന്റെ ഗ്യാരേജിലേക്ക് എത്തിച്ചിരിക്കുന്നത് അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജീപ്പ് ഇന്ത്യൻ വിപണിയിലേക്ക് അടുത്തിടെ എത്തിച്ച പുതിയ റാഗ്ലർ ആണ്.
തരത്തിന്റെ മകൻ അക്ഷയ് ബാബുരാജ് ആണ് ഈ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ബാബുരാജ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത് കേരളത്തിലെ തന്നെ മുൻനിര ചീപ്പ് വിതരണക്കാർ കൂടിയായ പിനാക്കിൾ ജീപ്പിൽ നിന്നാണ്. താരം തിരഞ്ഞെടുത്തിരിക്കുന്നത് ബ്രൈറ്റ് വൈറ്റ് നിറത്തിലുള്ള വാഹനമാണ്. ഇന്ത്യയിൽ ഏതാനും മാസങ്ങൾക്കു മുമ്പാണ് 2024 റാഗ്ലർ വിപണിയിൽ അവതരിപ്പിച്ചത്.
ഏകദേശം 67.65 ലക്ഷം രൂപയും 71.65 ലക്ഷം രൂപയും വില വരുന്ന വാഹനം അൺലിമിറ്റ്, റൂബിക്കോൺ എന്നീ രണ്ടു വേരിയന്റിലാണ് എത്തിയിട്ടുള്ളത്. ജീപ്പ് മുൻപു പുറത്തിറക്കിയ മോഡലിനെ അപേക്ഷിച്ചു ചെറിയ ചില മാറ്റങ്ങൾ വരുത്തിയാണ് പുതിയ വാഹനം വിപണിയിൽ എത്തിച്ചത്. വാഹനത്തെ കൂടുതൽ അഗ്രസീവ് ഫീൽ നൽകിക്കൊണ്ട് ജീപ്പിന്റെ സിഗ്നേച്ചർ ഗ്രില്ലിന് ചുറ്റും ബ്ലാക്ക് ഇൻസേർട്ടുകൾ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ചെറുതല്ലാത്ത ചില മാറ്റങ്ങൾ വാഹനത്തിന് ചുറ്റും വരുത്തിയത് കാണാൻ സാധിക്കും.
കൂടാതെ യു കണക്ട് ഫൈവ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഇൻഫോർടൈമെന്റ് ടച്ച് സ്ക്രീൻ ഉൾപ്പെടെയുള്ള ഫ്യൂച്ചറുകൾ വാഹനത്തിന്റെ അകത്തളം ആഡംബരമാക്കുന്നു. വലിയ സ്ക്രീൻ വാഹനത്തിൽ ഉൾപ്പെടുത്തിയതോടെ സെൻട്രൽ എയർവേണ്ടുകൾ സ്ക്രീനിന് താഴേക്ക് മാറ്റിയിട്ടുണ്ട്. സുരക്ഷയുടെ കാര്യത്തിലും ഓഫ് റോഡുകൾക്ക് ഇണങ്ങുന്ന ഈ വാഹനം കേമനാണ്. അതിനായി ആറ് എയർബാഗുകളും ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോളും, ഹിൽബിസ്കറ്റ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസ്സിസ്റ്റ്, ഓട്ടോമാറ്റിക് ഹെഡ് ലാമ്പുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്ന് തുടങ്ങി സുരക്ഷിയുടെ കാര്യത്തിലും ഒരു പടി മുന്നിലാണ് ഈ വാഹനം.