തെലുങ്കിലും തിളങ്ങാൻ “അയ്യപ്പനും കോശിയും” തെലുങ്ക് റീമേക്കിൽ അയ്യപ്പന്‍ നായരാകാന്‍ മുൻ നിര താരം ‘പവന്‍ കല്യാണ്‍’.

അന്തരിച്ച പ്രമുഖ സംവിധായകൻ സച്ചി അവിസ്മരണീയമാക്കിയ അവസാന ചിത്രമാണ് അയ്യപ്പനും കോശിയും. വളരെ അധികം ജന ശ്രദ്ധ നേടിയ ചിത്രം കളക്ഷൻ റെഡ്‌കോർഡുകൾ തകർത്തിരുന്നു. വ്യത്യസ്‌തമായ ചിത്രീകരണം കൊണ്ടും അതിലുപരി അഭിനയ മികവ് കൊണ്ടും മുന്നിട്ടു നിന്നിരുന്നു ഈ ചിത്രം.

വമ്പൻ വിയജയം കൈവരിച്ച ചിത്രത്തിൽ പൃഥ്‌വിരാജ്, ബിജു മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകി കാണികൾക്കു മുന്നിലെത്തിച്ചത്. ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത് ശശി കുമാറും ശരത്കുമാറും ആണ്.

ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനെ പറ്റിയുള്ള വിശേഷങ്ങളാണ് പുറത്തുവരുന്നത്. തെലുങ്കിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ സിതാര എന്റെർടെയിൻമെന്റ്സ്‌ ആണ് ചിത്രം അണിയറയിൽ ഒരുക്കുന്നത്. ചിത്രത്തിൽ കോശിയുടെ റോളിൽ റാണ ദഗുബാട്ടിയും ബിജു മേനോന്റെ അയ്യപ്പന്‍ നായരെ തെലുങ്കില്‍ അവതരിപ്പിക്കുന്ന സൂപ്പര്‍ താരം പവന്‍ കല്യാണും ആയിരിക്കും.

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 2 കോടി സംഭാവന ചെയ്ത താരം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ചിത്രത്തെ പറ്റിയുള്ള വാർത്തകൾ തെലുങ്ക് മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വാർത്തയായിരുന്നു. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രത്തിന്റെ ഹിന്ദി റീമേക്കും ഒരുങ്ങുന്നുണ്ട്. ജോണ്‍ എബ്രഹാമാണ് ഹിന്ദി റീമേക്കിൽ അഭിനയിക്കാൻ ഒരുങ്ങുന്നത്.