ബിഗ്ഗ്‌ബോസ്സിൽ ഫൈനൽ ഫൈവിൽ എത്തുന്നവർ ഇവർ; തെറ്റാത്ത പ്രവചനവുമായി പ്രിയതാരം അശ്വതി… | Aswathy Thomas Bigg Boss Final Five Prediction News Malayalam

Aswathy Thomas Bigg Boss Final Five Prediction News Malayalam : മലയാളികളുടെ മനസിലെ അമലയാണ് അശ്വതി തോമസ്. നമ്മൾ മലയാളികൾ നെഞ്ചോട് ചേർത്തുവെച്ച ശാലിനി എന്ന സാധുപ്പെൺകുട്ടിയെ ഒരു ദയയുമില്ലാതെ ക്രൂരമായി പീഡിപ്പിച്ച അമല എന്ന വില്ലത്തി. മലയാളത്തിലെ എവർഗ്രീൻ ഹിറ്റ്‌ പരമ്പര കുങ്കുമപ്പൂവിൽ നെഗറ്റീവ് റോളായ അമലയായി തിളങ്ങിയ അശ്വതി തോമസ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ്. അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്തിരിക്കുന്ന താരം പല തവണ ബിഗ്ഗ്‌ബോസ് ഷോയിൽ വരുമെന്ന രീതിയിൽ പ്രവചനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ നാലാം സീസണിലും താരത്തെ ബിഗ്ഗ്‌ബോസ്സിൽ കണ്ടില്ല.

ബിഗ്ഗ്‌ബോസ് ഷോയുടെ കൃത്യവും വ്യക്തവുമായ നിരൂപണങ്ങൾ പ്രേക്ഷകർക്ക് മുൻപിലെത്തിക്കുന്ന ഒരാൾ കൂടിയാണ് അശ്വതി. താരം പങ്കുവെക്കുന്ന റിവ്യൂ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ നാലാം സീസണിന്റെ ഫൈനൽ ഫൈവിൽ ആരൊക്കെയാകും എത്തുക എന്ന് താരം പ്രവചിച്ചിരിക്കുകയാണ്. തന്റെ ഫേവറിറ്റ് കണ്ടസ്റ്റന്റ്റ് ബ്ലെസ്ലിയാണെന്നും ബിഗ്ഗ്‌ബോസ് വീട്ടിൽ അസാമാന്യബുദ്ധിവൈഭവത്തോടെ ഗെയിം കളിക്കുന്നയാൾ എന്ന നിലയിൽ ബ്ലെസ്സ്ലി ടോപ് ഫൈവിൽ ഉറപ്പായും ഉണ്ടാകും എന്നും അശ്വതി പറയുന്നു.

Aswathy Thomas Bigg Boss Final Five Prediction News Malayalam
Aswathy Thomas Bigg Boss Final Five Prediction News Malayalam

ബ്ലെസ്ലിയെ കൂടാതെ ദിൽഷ, ധന്യ, ലക്ഷ്മിപ്രിയ, റിയാസ് എന്നിവരെയാണ് അശ്വതി ടോപ് 5-ൽ പ്രതീക്ഷിക്കുന്നത്. ധന്യയുടേത് സേഫ് ഗെയിം എന്ന് പലരും പറയുന്നതിനെക്കുറിച്ച് അശ്വതി പ്രതികരിച്ചത് ഇങ്ങനെ “സേഫ് ഗെയിം കളിച്ച് ഇത്രനാൾ സേഫ് ആയി നിൽക്കുക എന്നതും ഒരു കഴിവാണ്… അതും ഒരു ഗെയിം തന്നെ’. കഴിഞ്ഞ ദിവസം കോൾ സെന്റർ ടാസ്ക്കിൽ ലക്ഷ്മിപ്രിയയെ എതിർപക്ഷം ക്രൂരമായി ആക്രമിച്ചപ്പോഴും അശ്വതി രംഗത്തെത്തി. ‘ഒരാൾ എഴുതിവെച്ച പുസ്തകത്തേക്കുറിച്ച് അത്‌ വായിക്കുക പോലും ചെയ്യാതെ നിങ്ങൾക്കെങ്ങനെ കുറ്റം പറയാൻ കഴിയുന്നു? ഒന്നുമില്ലെങ്കിലും ആ പുസ്തകത്തിന്റ ആദ്യപ്രതി കൈപ്പറ്റിയ ആൾ എന്ന നിലയിൽ എനിക്ക് അതിനെപ്പറ്റി വ്യക്തമായി അറിയാം.

” ബിഗ്ഗ്‌ബോസ് ഷോയുമായ ബന്ധപ്പെട്ട ഓരോ പോസ്റ്റും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുമ്പോൾ ബിഗ്ഗ്‌ബോസ് വിഷയങ്ങളോട് താല്പര്യമുള്ളവർ മാത്രം വായിച്ചാൽ മതിയാകും എന്ന ഡിസ്ക്ലെയിമർ നൽകിക്കൊണ്ടാണ് താരം കുറിക്കാറുള്ളത്. എഴുത്തിനൊപ്പം വീഡിയോ റിവ്യൂ കൂടി വേണമെന്ന് ഇപ്പോൾ പ്രേക്ഷകർ അശ്വതിയോട് ആവശ്യപ്പെടുകയാണ്. മാത്രമല്ല, അടുത്ത സീസണിൽ ഉറപ്പായും താരം പങ്കെടുക്കണമെന്നും പ്രേക്ഷകർ പറഞ്ഞുവെക്കുന്നുണ്ട്.