ഉണ്ണിക്കണ്ണനെ പോലൊരു പൊന്നുണ്ണി!! കുഞ്ഞു വാവയെ കയ്യിലെടുത്ത് ചേച്ചിയമ്മ; 23 വർഷത്തിനു ശേഷം കിട്ടിയ അനിയത്തിയുടെ നൂലുകെട്ട് ആഘോഷമാക്കി ആര്യ പാർവ്വതി… | Arya Parvathi Little Sister Naming Ceremony Malayalam

Arya Parvathi Little Sister Naming Ceremony Malayalam : നിരവധി ആരാധകരുള്ള താരമാണ് ആര്യ പാർവതി. നർത്തകി, ഗായിക, അഭിനേത്രി എന്നിങ്ങനെ നിരവധി മേഖലകളിൽ താരം നിറഞ്ഞു നിൽക്കുന്നു. കൂടാതെ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കപ്പെടുന്ന റീൽ വീഡിയോകളും, ചിത്രങ്ങളും എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

നിമിഷങ്ങൾക്കകം ഇവ വൈറലായി മാറാറുണ്ട്. ഈയടുത്താണ് താരം തന്നെ ജീവിതത്തിലെ ഏറ്റവും വലിയൊരു വിശേഷം ആരാധകരുമായി പങ്കുവെച്ചത്. താനൊരു ചേച്ചി ആകാൻ പോകുന്നു എന്നായിരുന്നു വാർത്ത. ഇരുപത്തിമൂന്നാം വയസ്സിലാണ് ആര്യ പാർവതി ഒരു ചേച്ചി ആകുന്നത്. തന്റെ അമ്മ ദീപ്തി ശങ്കർ ഗർഭിണിയാണെന്ന് വാർത്ത ഏറെ സന്തോഷത്തോടെ ആയിരുന്നു ആര്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. അമ്മയുടെയും വല്യച്ചിയുടേയും റോൾ ഏറ്റെടുക്കാൻ ഞാൻ തയ്യാറായിക്കഴിഞ്ഞു എന്ന കുറിപ്പോടെയാണ് അന്ന് താരം ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. അമ്മയുടെ വയറ്റിൽ മുഖം ചേർത്തിരുന്നു കൊണ്ടുള്ള ആര്യയുടെ ആ പോസ്റ്റ് ആരാധകരും മറക്കാൻ ഇടയില്ല.

ചെമ്പട്ട്, ഇളയവൾ ഗായത്രി എന്നീ പരമ്പരകളിലൂടെ ആരാധകരുടെ മനം കവർന്ന നടിയാണ് ആര്യ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആര്യ പിന്നീട് നൃത്തത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീശങ്കരാചാര്യ സർവകലാശാലയിൽ നിന്ന് മോഹിനിയാട്ടത്തിൽ ബിരുദവും നേടിയിരുന്നു. ഇപ്പോഴിതാ ആര്യ ഇൻസ്റ്റഗ്രാം പേജിലൂടെ പുതിയൊരു വിശേഷമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തന്റെ കുഞ്ഞനുജത്തിയുടെ നൂലുകെട്ടൽ ചടങ്ങുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഇവ.

കുഞ്ഞിന്റെ പേര് വെച്ചിരിക്കുന്നത് ആദ്യ പാർവതി എന്നാണ്. വെള്ളം നിറത്തിലുള്ള വസ്ത്രങ്ങളാണ് തന്റെ അനിയത്തിയെ തന്നോട് ചേർത്ത് പിടിച്ചിരിക്കുന്ന ആര്യയുടെ ഫോട്ടോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകൾ ചെയ്തിരിക്കുന്നത്. ഒരു ചേച്ചി അനിയത്തി എന്നതിലുപരി അമ്മയും മകളും തമ്മിലുള്ള ഒരു ബന്ധമാണ് ആര്യ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളിൽ നിന്നും ദൃശ്യമാകുന്നത് . ‘ Introducing my little sister aadya parvathy to our family. I believe that you will continue to give my sister the same love and blessing you have shown me so far” ഈ കുറുപ്പിനൊപ്പം ആണ് അനിയത്തിയുടെ ചിത്രങ്ങളും ആര്യ പങ്കുവെച്ചിരിക്കുന്നത്.

Rate this post