തിരശീലക്ക് പിന്നിൽ അച്ഛനും മോനും; അപ്പോ ഇതാണ് അജയേട്ടന്റെ 3 മത്തെ മോഷണം, തിയേറ്റർ തൂത്തുവാരി ARM സോഷ്യൽ മീഡിയ കത്തിച്ച് തഹാൻ.!! | ARM climax Behind The scenes

ARM climax Behind The scenes : ജിതിൻ ലാൽ സംവിധാനം ചെയ്ത് സെപ്തംബർ 12ന് തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ARM. ഓണചിത്രമായി തിയേറ്ററിൽ എത്തിയ ചിത്രം കുറഞ്ഞ ദിവസം കൊണ്ട് തന്നെ നല്ല പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ദിവസങ്ങൾക്കുള്ളിൽ നൂറുകോടിക്ക് അടുത്തെത്താൻ പോവുകയാണ് അജയൻ്റെ രണ്ടാം മോഷണം. കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് മലയാളത്തിൽ ഇറങ്ങിയ 3D ചിത്രമായ മൈഡിയർ കുട്ടിച്ചാത്തന് ലഭിച്ചതിനേക്കാൾ പിന്തുണയാണ് ARM ന് ലഭിച്ചിരിക്കുന്നത്. പ്രധാനമായി നായകനായി എത്തുന്നത് ടോവിനോ തോമസാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി തുടങ്ങി മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്. മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നത് ബേസിൽ ജോസഫ്, ജഗദീഷ്, കബീർ സിങ്ങ്, ഹരീഷ് ഉത്തമൻ, പ്രമോദ് ഷെട്ടി, രോഹിണി.

ടോവിനോ തോമസ് ട്രിപ്പിൾ റോളിലെത്തുന്നതിനാൽ വ്യത്യസ്ത അനുഭവമാണ് താരം പ്രേക്ഷകർക്ക് നൽകുന്നത്. അജയൻ, കുഞ്ഞിക്കേളു, മണിയൻ എന്നീ മൂന്നു കഥാപാത്രങ്ങളായെത്തുന്ന താരം ഓരോ കഥാപാത്രത്തിലൂടെയും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ്. ആക്ഷന് പ്രാധാന്യമുണ്ടെങ്കിലും, മൂന്ന് തലമുറകളുടെ കഥ മനോഹരമായി അവതരിപ്പിച്ചതാണ് ഈ ചിത്രത്തിൻ്റെ ഒരു പ്രത്യേകത. സോഷ്യൽ മീഡിയയിൽ ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായം മികച്ചു നിൽക്കുകയാണ്.

ജോമോൺ ടി ജോണിൻ്റെ ഛായാഗ്രഹണത്തിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.സുജിത് നമ്പ്യാറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ARM റിലീസ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടെങ്കിലും, ഇപ്പോൾ വൈറലാകുന്നത് ടൊവിനോ തോമസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ്. മകൻ്റെ കൂടെ കളരി കളിക്കുന്നത് മരക്കൊമ്പു കൊണ്ടായിരുന്നു. ക്ലൈമാക്‌സിന് പിറകിൽ എന്നൊരു ക്യാപ്ഷനും കൊടുത്തു. ടോവിനോ ആരാധകർ രസകരമായ നിരവധി കമൻറുകളാണ് പോസ്റ്റിന് താഴെ പങ്കുവച്ചിരിക്കുന്നത്.