യൂട്യൂബർ അർജുന് വിവാഹം; ശരിയായ വ്യക്തി ശരിയായ സമയത്ത് വന്നു ചേരും, റോസ്റ്റിംഗ് രാജാവ് സിഗ്മ അർജുവിന്റെ പെണ്ണ് ആരെന്ന് കണ്ടോ.!! | Arjun Sundaresan Got Engaged With Aparna Premraj

Arjun Sundaresan Got Engaged With Aparna Premraj : കറുത്ത വട്ട കണ്ണടയും കറുത്ത തൊപ്പിയും ധരിച്ച് പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ക്ഷണിക്കാതെ എത്തിയ അതിഥിയാണ് അർജുൻ സുന്ദരേശൻ എന്ന ‘arjyou’ ചെറുപ്പക്കാരൻ. VJ, RJ, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ പ്രശസ്തയാണ് അപർണ പ്രേംരാജ്. മലയാളത്തിലെ പ്രശസ്തയായ അവതാരികയും മോഡലുമാണ് അപർണ പ്രേംരാജ്.

വളരെ ചെറിയ സമയം കൊണ്ട് തന്നെ കേരളത്തിലെ യുവത്വത്തിന് സെൻസേഷൻ ആയി മാറിയ ഒരു വ്യക്തി കൂടിയാണ് അർജുൻ. കേരളത്തിലെ സിംഗിൾ പെസങ്ക അസോസിയേഷന് താങ്ങും തണലും ആയിരുന്ന അർജു പെട്ടെന്ന് കമ്മിറ്റഡ് ആയതിന്റെ അമ്പരപ്പിലാണ് ആരാധകർ. “നീയെ ഉണ്ടായിരുന്നുള്ളൂ നീ മാത്രേ ഉണ്ടായിരുന്നുള്ളൂ” എന്ന കുമ്പളങ്ങി നൈറ്റ്സിലെ സൗബിന്റെ ഡയലോഗും “എന്നാലും എന്റെ പൊട്ടാ നീ ഇതെങ്ങനെ” എന്ന സുരാജ് വെഞ്ഞാറമൂടിന്റെ രസകരമായ ഡയലോഗുകളും ഒക്കെയാണ് ഇരുവരുടെയും കമന്റ് ബോക്സുകളിൽ വന്ന് നിറയുന്നത്.

കൂടാതെ അപർണയുടെ അർജുനും മായുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിനടിയിൽ കാൾ മി ഷസാം പോലുള്ള സെലിബ്രിറ്റികൾ വന്ന് ആശംസകൾ നേർന്നു കഴിഞ്ഞു. “ശരിയായ വ്യക്തി ശരിയായ സമയത്ത്, എന്നെ നീ ചിരിപ്പിക്കുന്നത് പോലെ ആർക്കും സന്തോഷിപ്പിക്കാൻ കഴിയില്ല, നിങ്ങളൊരു തങ്കമാണ്” എന്ന് പറഞ്ഞുകൊണ്ട് ഒരു രസകരമായ കമന്റ് ആണ് പോസ്റ്റിനടിയിൽ അർജുനെ കുറിച്ച് അപർണ കുറിച്ചിട്ടുള്ളത്. അപർണ മാത്രമല്ല അർജുനും തന്റെ ഇൻസ്റ്റഗ്രാമിൽ ഇരുവരും തമ്മിലുള്ള ഫോട്ടോകൾ ഷെയർ ചെയ്തിട്ടുണ്ട്. ഇതിനോടകം ലക്ഷങ്ങളിലേക്കാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത്.

ഒരു ലോക്ക് ഡൗൺ കാലത്ത് നമ്മളെല്ലാം എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുമ്പോൾ നമ്മളുടെ ഉള്ളിലൊക്കെ ഹസ്യത്തിന്റെ പ്രകാശം പരത്തി കടന്നു വന്നവനാണ് അർജുൻ. ഇതുവരെ കാണാത്ത ഒരു പ്രമേയവുമായി അർജുൻ എത്തിയപ്പോൾ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു പ്രേക്ഷകർ. ചെറിയ കുട്ടികൾ കല്ലുമാല കാതിൽ കമ്മൽ അതില്ലേലും എന്ന നാടൻ പാട്ടിന്റെ താളം പിടിച്ച് തുരുതുരെ കല്യാണം കഴിക്കുന്ന ടിക് ടോക്ക് വീഡിയോകൾ അരങ്ങ് തകർക്കുമ്പോഴാണ് ഇതിനെ റോസ്റ്റ് ചെയ്ത് അർജുൻ എത്തുന്നത്. ആദ്യ വീഡിയോ തന്നെ ഹിറ്റ് ലിസ്റ്റിൽ ഒന്നാമത് എത്തുകയായിരുന്നു. കേവലം നാല് ദിവസം കൊണ്ട് 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ നേടാൻ അർജുന് സാധിച്ചു. ഇൻസ്റ്റഗ്രാമിലും അർജുനെ വൺ മില്യൺ ഫോളോവേഴ്സ് ഉണ്ട്.