ബോക്സ് ഓഫീസ് തകർത്ത് മുന്നേറി തല്ലുമാല; വിശേഷങ്ങൾ അറിയാൻ ടോവിനോയെ വിളിച്ച് അർജുൻ കപൂർ… | Arjun Kapoor Calls Tovino Malayalam

Arjun Kapoor Calls Tovino Malayalam : ഈയടുത്ത് പുറത്തിറങ്ങിയ മലയാള ചിത്രങ്ങളിൽ ബോക്സ് ഓഫീസ് ഹിറ്റ് തകർത്ത മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് തല്ലുമാല. ടോവിനോ തോമസ് നായകനായും കല്യാണി പ്രിയദർശൻ നായികയായും രംഗത്തെത്തുന്നു. മണവാളൻ വസീം ആയി ടോവിനോ വേഷമിടുമ്പോൾ വ്ലോഗർ ബീവാത്തുവായി കല്യാണി പ്രിയദർശനെത്തുന്നു.ഇതൊരു മലയാളം കോമഡി ആക്ഷൻ ചിത്രമാണ്. ഖാലിദ് റഹ്മാൻ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന്റെ നിർമാണം വഹിച്ചത് ആഷിഖ് ഉസ്മാനാണ്.മുഹ്സിൻ പറാറിയും അഷ്റഫ് ഹംസയുംചേർന്നാണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ടോവിനോയും കല്യാണി പ്രിയദർശനെയും കൂടാതെ ഷൈൻ ടോം ചാക്കോ ഈ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിട്ടുണ്ട് .ചെമ്പന്‍ വിനോദ് ജോസ്, ലുഖ്മാന്‍, ഓസ്റ്റിന്‍, അദ്രി ജോയ്, ജോണി ആന്റണി,ബിനു പപ്പു, ഗോകുലൻ എന്നിവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങൾ ചെയ്യുന്നത്.ഇക്കഴിഞ്ഞ ആഗസ്റ്റ് 12നാണ് ചിത്രം തീയറ്ററുകളിൽ എത്തിയത്.ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 40 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അതിൽ 20 കോടി രൂപയോളം കേരളത്തിൽ നിന്നുതന്നെയാണ് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഒ ടി ടി സാറ്റലൈറ്റ് അവകാശങ്ങൾ കൂടി വിൽപ്പന ആകുന്നതോടെ ഇതിലധികം തുക ലഭ്യമാകും എന്നാണ് കണക്കാക്കുന്നത്. ചിത്രത്തെ സംബന്ധിച്ചിടത്തോളം പുതിയ വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.തല്ലു മാലയുടെ റിലീസിനോടനുബന്ധിച്ച് കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടത്താനിരുന്ന പ്രമോഷൻ ജനതിരക്ക് കാരണം മാറ്റിവെച്ചിരുന്നു.
ഈ വാർത്ത കണ്ട ബോളിവുഡ് നടനായ അർജ്ജുൻ കപൂർ തന്നെ വിളിച്ചിരുന്നു എന്ന് ടോവിനോ തോമസ്. പരിക്കുകളൊന്നും പറ്റിയില്ലല്ലോ എന്ന് അന്വേഷിക്കാൻ ആണ് വിളിച്ചത് എന്നും ക്ലബ്ബ് എഫ് എം ന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
ദേശീയ മാധ്യമങ്ങളിൽ ഈ വാർത്ത കണ്ടതിനെ തുടർന്നാണ് തന്നെ അർജ്ജുൻ കപൂർ വിളിച്ചത്. ഞങ്ങൾ തന്നെ ഇതിനു മുൻപ് നേരത്തെതന്നെ പരിചയമുണ്ട്.

ഇടയ്ക്ക് മെസ്സേജ് അയക്കാറുണ്ട് എന്നും താരം പറഞ്ഞു.തല്ലു മാലയുടെ ട്രെയിലർ വന്നപ്പോൾ അതിലുള്ള ഡയലോഗുകൾ കണ്ടാണ് കോഴിക്കോട് ഇത്രയധികം ജനത്തിരക്ക് ഉണ്ടായതെന്നും, അവർ ഉപദ്രവിക്കാൻ അല്ല മറിച്ച് നമ്മളോട് ഉള്ള സ്നേഹം ആണ് കാണിക്കുന്നത് എന്നുംടോവിനോ കൂട്ടിച്ചേർത്തു. ജനത്തിരക്ക് കാരണം അണിയറപ്രവർത്തകർക്ക് പ്രമോഷൻ പരിപാടി സംഘടിപ്പിക്കാൻ ആവില്ല എന്നുംഹാളിന്റെ ഉള്ളിലും പുറത്തും കനത്ത തിരക്കായിരുന്നു അനുഭവപ്പെട്ടിരുന്നത് എന്നും താൻ സഞ്ചരിച്ചിരുന്ന കാറിനു പോലും ചെറിയ കേടുപാടുകൾ ഉണ്ടായി എന്നും ടോവിനോ പറഞ്ഞു. ഇൻസ്റ്റാഗ്രാം ലൈവിൽ വന്ന്‌ ഇക്കാര്യങ്ങൾ ആരാധകരോട് നേരിട്ട് തുറന്നു പറയുകയായിരുന്നു അദ്ദേഹം.