അപർണയുടെ മനോഹരം വീട്; വീടിനുള്ളിൽ ഒരു കിടിലൻ ബീവറേജും ഉണ്ട് ട്ടാ, പ്രണയത്താലും സ്നേഹത്താലും സമ്പന്നമായ അപർണയുടെയും ദീപക്കിന്റെയും വീട് കാണാം.!! | Aparna Das Home Tour

സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. അതുകൊണ്ടുതന്നെ ഹോം ടൂർ വീഡിയോകൾക്ക് കാണികൾ ഏറെയാണ്. മൈൽസിന്റെ പുതിയ ഹോം ടൂർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ദീപക് അപർണ താര ദമ്പതികളുടെ വീട്ടിലേക്കുള്ള യാത്രയാണ് മൈൽസ്റ്റോൺ മേക്കർസിന്റെ പുതിയ വീഡിയോ. വീട് വയ്ക്കുന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാകുന്നതുകൊണ്ടുതന്നെ അത് താരങ്ങളുടെ വീട് പോലെ ആകണമെന്ന ആഗ്രഹം കൂടി അവർക്ക് ഉണ്ടാകാറുണ്ട്.

അതുകൊണ്ടുതന്നെ ആയിരിക്കണം ഹോം ടൂർ വീഡിയോകൾക്ക് പ്രേക്ഷകർ അധികം. മനോഹരം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധയാർജ്ജിച്ച നടിയാണ് അപർണ്ണ. അവർ വിവാഹം ചെയ്തത് നിരവധി സിനിമകളിലൂടെ പ്രേക്ഷകപ്രീതി നേടിയ നടൻ ദീപക്കിനെയാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് മനോഹരം. മനോഹരത്തിന്റെ ഷൂട്ടിംഗ് വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. അതുകൊണ്ടുതന്നെ അപർണ സ്വന്തമായി നിർമ്മിച്ച വീടിന് മനോഹരം എന്ന പേരാണ് നൽകിയത്. മനോഹരമെന്ന് അപർണയുടെ വീട് അപർണയുടെ സ്വന്തം അധ്വാനത്തിന്റെ ഫലമാണ്. ഇരുവരുടെയും വിവാഹത്തിന് ഒന്നര വർഷം മുൻപേ തന്നെ അപർണ വീട് എന്ന സ്വപ്നം സഫലീകരിക്കുകയുണ്ടായി. വെറും 15,000 രൂപയിൽ നിന്നും തുടങ്ങിയ യാത്ര മനോഹരമായ ഒരു വീട്ടിലാണ് എത്തിച്ചേർന്നത്.

ഇപ്പോൾ അപർണയുടെ വീട്ടിൽ അപർണയും ദീപക്കും അപർണയുടെ അനിയനും ആണ് താമസിക്കുന്നത്. വിവാഹം കഴിഞ്ഞു എങ്കിൽ പോലും തനിക്കത് പൂർണമായി അഡ്മിറ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല താൻ ഇപ്പോഴും കുട്ടിയാണെന്ന ഭാവത്തിലാണ് നടക്കുന്നത് എന്നാണ് അപർണ പറയുന്നത്. എന്നിരുന്നാലും ഇരുവരുടെയും ജീവിതം സന്തോഷകരമാണ്. അനിയനുമായും ദീപക് വളരെ നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. ഇത്തരത്തിൽ വളരെ സൗഹൃദപരമായി നീങ്ങുന്ന ഒരു കുടുംബമാണ് അപർണയുടെയും ദീപക്കിന്റെയും. ഭക്ഷണം പാകം ചെയ്യുന്നതും തുണി അലക്കുന്നതും എല്ലാം ഇരുവരും ഒരുമിച്ചാണ്. അപർണ വീട്ടിൽ ഉള്ള ദിവസങ്ങളിൽ അപർണ്ണ മുൻകൈയെടുത്ത് എല്ലാം ചെയ്യുന്നു എന്ന് മാത്രം. ആകാശ നീലയും വെള്ളയും ചേർന്ന് ചുമരുകളാണ് വീടിന്റെ പ്രത്യേകത. കർട്ടനുകൾക്കും ആ നിറം തന്നെ. ആദ്യ കാഴ്ചയിൽ തന്നെ വീട് ആർക്കും ഇഷ്ടപ്പെടും. വീട്ടിൽ സീക്രട്ട് ബാറും ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത.

വീടിന് ഒന്നരവർഷം പഴക്കമുണ്ടെന്ന് തോന്നുന്നേയില്ല. വീടുമാറ്റം ഇപ്പോൾ കഴിഞ്ഞതുപോലെ അനുഭവപ്പെടുന്നു എന്ന് അവതാരക വീട് കണ്ട് കൂട്ടിച്ചേർത്തു. കാരണമായി അപർണ്ണ പറയുന്നത് തനിക്ക് ഓസിഡി ഉണ്ടെന്നാണ്. തന്റെ അമ്മയ്ക്കും അതുണ്ട്. അതുകൊണ്ട് വീട് ഭംഗിയായി വയ്ക്കുന്നത് തന്റെ ഒരു സ്വഭാവമാണെന്ന് അപർണ്ണ പറയുന്നു. സുന്ദരമായ അടുക്കളയും വീടിന്റെ പ്രത്യേകതയാണ്. അപർണയും അവതാരകയും കുറേനേരം അടുക്കളയിൽ ചിലവഴിക്കുന്നു. പഴയ ചാരുകസേരയിൽ വലിയ ടെഡി ബെയറും സ്ഥാനം പിടിച്ചിരിക്കുന്നു. നൊസ്റ്റാൾജിയ ആണ് ചാരുകസേര വയ്ക്കാനുള്ള പ്രധാന കാരണം. അപർണയുടെ മുത്തച്ഛൻ ചാരുകസേരയിൽ ഇരുന്ന് പുറംലോകത്തെ അറിഞ്ഞ വ്യക്തിയാണ്. അങ്ങനെയുള്ള മുത്തച്ഛൻ വീട്ടിലേക്ക് വരുമ്പോൾ ചാരുകസേര അവിടെ ഉണ്ടാകണമെന്ന നിർബന്ധം അപർണ്ണയ്ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റേത് ഫർണ്ണീച്ചറിനെക്കാളും പ്രാധാന്യം അപർണ്ണ ചാരുകസേരയ്ക്ക് നൽകി. ഇത്തരത്തിൽ അപർണയുടെ വീട് നൊസ്റ്റാൾജിയയാലും പ്രണയത്താലും സ്നേഹത്താലും സമ്പന്നമാണ് കുറഞ്ഞ സമയം കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് അപർണയുടെ ഹോം ടൂർ വീഡിയോ കണ്ടത്. ഹോം ടൂർ വീഡിയോ പുറത്തിറങ്ങിയതോടെ അപർണയുടെ പെരുമാറ്റത്തിന് ആരാധകരെ ഏറെയായി എന്നതാണ് വാസ്തവം. എന്തായാലും വീട് എന്ന സ്വപ്നം മുറുകെപ്പിടിക്കുന്നവർക്ക് മാതൃകയാണ് അപർണ്ണ.