അപർണയെ ഞെട്ടിച്ച് ദീപക്കിന്റെ സർപ്രൈസ്; വിവാഹത്തിന് ശേഷം ആദ്യത്തെ പിറന്നാൾ, വെള്ളയിൽ ആഘോഷങ്ങൾ അടിപൊളിയാക്കി താരകുടുംബം.!! | Aparna Das Birthday Surprise By Deepak Parambol

Aparna Das Birthday Surprise By Deepak Parambol : നടി അപർണ ദാസിന്റെ പിറന്നാൾ ആഘോഷം വൈറലായി. വിവാഹം കഴിഞ്ഞുള്ള ആദ്യ ബര്ത്ഡേ ഇന്‍സ്റ്റഗ്രാമില്‍ നിറയെ ആരാധകരുള്ള നടിയാണ് അപര്‍ണ ദാസ്. നടി അപർണ വിവാഹത്തിന് ശേഷം ആദ്യ പിറന്നാൾ ആഘോഷത്തിന്റെ ഹരത്തിലാണ്. ആരാധകരും ഇഷ്ട നടിനടന്മാരുടെ വിശേഷം അറിയാനുള്ള ആകാംശയിലാണ്. തന്റെ 29ാം വയസ്സാണ് നടിയും ഭർത്താവ് ദീപക്കും അടുത്ത സുഹൃത്തുക്കളും ചേർന്ന് ആഘോഷിച്ചത്.

വൈറ്റ് ആൻഡ് ഗോൾഡൻ കളറിൽ തീം ഒരുക്കിയുള്ള അടിപൊളി പരുപാടിയുടെ ചെറിയ ഭാഗങ്ങളാണ് താരം സ്വന്തം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തത്. 2024 ഏപ്രിൽ മാസം ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് നാടൻ ദീപക്, അപർണയുടെ കഴുത്തിൽ താലി ചാർത്തിയത്. അഞ്ച് വർഷത്തെ സൗഹൃദത്തിനും പ്രണത്തിനും ശേഷം ഇരുവരും ജീവിതത്തിൽ ഒന്നിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത്.

അപർണയ്ക്ക് കേരളത്തിലും തമിഴ്നാടിലുമൊക്കെ യായി കനത്ത ഫാൻ ബേസ് ആണ്. താരത്തിന്റെ വിവാഹസമയം സോഷ്യൽ മീഡിയയിൽ യുവാക്കളുടെ നിരാശയായിരുന്നു. അത്രയും കൂടുതൽ യുവാക്കളുടെ ക്രഷ് ആയിരുന്നു അപർണ. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെയാണ് അപര്‍ണ അഭിനയരംഗത്തെത്തിയതെങ്കിലും മനോഹരം എന്ന സിനിമയിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. മനോഹരം സിനിമയിൽ വെച്ചാണ് ദീപക്കും അപർണ്ണയും പ്രണയത്തിലാവുന്നത്. ഈ ചിത്രത്തില്‍ തന്നെ അപര്‍ണയ്‌ക്കൊപ്പം ഭർത്താവ് ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

‘ബീസ്റ്റ്’ എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിയിരുന്നു. ‘ആദികേശവ’ യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം. ‘സീക്രട്ട് ഹോം’ ആണ് അവസാനം റിലീസിനെത്തിയ സിനിമ. ‘മാളികപ്പുറം’ ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് പുതിയ പ്രോജക്ട്. മാളികപ്പുറം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള തിരക്കഥയൊരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണയും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തുന്നത്.