റംബൂട്ടാനും ഓറഞ്ചും മൾബറിയും വിളയുന്ന അനു സിതാരയുടെ ഏദൻ തോട്ടം.. മനോഹരമായ വീഡിയോ പങ്കുവെച്ച് താരം.!!! [വീഡിയോ]

ലോക്ക് ഡൌൺ കാലത്ത് വീട്ടിൽ ഇരുന്നുതുടങ്ങിയപ്പോൾ എല്ലാവരും കൃഷി ചെയ്തുതുടങ്ങിയിരുന്നു. സിനിമാതാരങ്ങളും കൃഷിയിലേക്ക് തിരിഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോൾ നടി അനു സിത്താരയും തൻറെ തോട്ടത്തിൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരിക്കുകയാണ്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളീ പ്രേക്ഷകരുടെ ഇടയിൽ തൻറെതായ സ്ഥാനം നേടിയെടുത്ത നടിയാണ് അനു സിതാര. രാമൻ്റെ ഏദൻ തോട്ടം, ഒരു കുപ്രസിദ്ധ പയ്യൻ, ആൻഡ് ദി ഓസ്കര്ർ ഗോസ് ടു, ക്യാപ്റ്റൻ, ശുഭരാത്രി, മാമാങ്കം എന്നീ സിനിമകൾ നടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളാണ്.

ഏദൻ തോട്ടം എന്ന പേരിലാണ് അനു സിതാര തൻറെ കൃഷിസ്ഥലം പരിചയപ്പെടുത്തുന്നത്. ഓറഞ്ച്, സപ്പോട്ട, അമ്പഴങ്ങ, റൂബിക്ക തുടങ്ങിയ ഫലവൃക്ഷങ്ങളുള്ള താരത്തിൻറെ ഏദൻ തോട്ടം അത്ര ചെറുതല്ല. ഫലവൃക്ഷങ്ങൾ മാത്രമല്ല ഔഷധസസ്യങ്ങളും പച്ചക്കറികളുമെല്ലാം ഈ തോട്ടത്തിൽ കാണാം.

കൂടാതെ പറമ്പുകളിലും വഴിവക്കിലും വളരുന്ന തുമ്പയും തോട്ടത്തിലുണ്ട്. പുരയിടത്തിൽ ഉള്ള കുളം നികത്താതെ തന്നെ അത് സംരക്ഷിച്ചിരിക്കുന്നത് കാണാം. ഈ കുളത്തിൻറെ കരയിലായി മുളയും കുളത്തിൽ ആമ്പലും വളർത്തിയിട്ടുണ്ട്. വയനാടൻ മണ്ണിലാണ് അനു സിതാരയുടെ ഈ ഏദൻ തോട്ടം.