അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി; ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്നവും, സന്തോഷ വാർത്ത പങ്കുവെച്ച് പ്രിയഗായിക.!! | Anju Joseph Marriage
Anju Joseph Marriage : മലയാളികൾക്ക് എല്ലാം പ്രിയങ്കരിയായ അഞ്ജു ജോസഫ് വിവാഹിതയായി.പല പരിപാടികളിൽ അടക്കം അവതാരകയുമായി തിളങ്ങിയിട്ടുള്ള അഞ്ജു ജോസഫ് തന്നെയാണ് തന്റെ വിവാഹ വാർത്ത വെളിപ്പെടുത്തിയത്. എന്നാല്‍ വരനെ കുറിച്ചുള്ള വിവരങ്ങള്‍ താരം ഇതുവരെ ഒന്നും തന്നെ പറഞ്ഞിട്ടില്ല, യാതൊരു കാര്യവും വെളിപ്പെടുത്തിയിട്ടില്ല.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ അഞ്ജു തന്നെയാണ് വിവാഹ ചിത്രം വരനും ഒപ്പമുള്ളത് പങ്കിട്ടത്. ആലപ്പുഴ രജിസ്റ്റാര്‍ ഓഫീസിനു മുന്നില്‍നിന്നുള്ള ചിത്രങ്ങളാണ് താരം ഷെയർ ചെയ്തത്. കൂടുതൽ ഡീറ്റെയിൽസ് ഇതുവരെ വന്നിട്ടില്ല. എങ്കിലും താരത്തിനും പയ്യനും വിവാഹ ആശംസകൾ നേരുകയാണ് ഇപ്പോൾ ആരാധകർ എല്ലാം. അതേസമയം പ്രശസ്ത ടി വി പ്രോഗ്രാമായ സ്റ്റാര്‍ മാജിക്കിന്റെ സംവിധായകൻ അനൂപായിരുന്നു അഞ്ജു ജോസഫ് ആദ്യ ഭര്‍ത്താവ്, ഇരുവരും പിന്നീട് പിരിയുകയായിരുന്നു.
കൂടാതെ തന്റെ ജീവിതത്തിലെ അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമുള്ള വിവാഹ ജീവിതം തകര്‍ന്നപ്പോള്‍ അനുഭവിച്ച എല്ലാവിധ ട്രോമയെ കുറിച്ചും താരം തുറന്ന് പറഞ്ഞത് മുൻപ് വൻ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് താരം ഈ വിവാഹ വാർത്തയും സന്തോഷവും പങ്കിട്ടത്.
“ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്നവും” ഇപ്രകാരമാണ് അഞ്ജു ജോസഫ് പുത്തൻ സോഷ്യൽ മീഡിയ പോസ്റ്റിനു ക്യാപ്ഷൻ നൽകിയത്. കുഞ്ചാക്കോ ബോബൻ നായകനായ ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടയാണ് താരം പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചതും മലയാള സിനിമ മേഖലയിലേക്ക് എത്തിയതും.