50-ാം വയസിൽ അമ്മയുടെ അരങ്ങേറ്റം.!! അമൃതയെ ഞെട്ടിച്ച് അമ്മയുടെ ചുവടുകൾ; അടുക്കളയിൽ നിന്നും അരങ്ങത്തേക്ക് താരമാതാവ്.!! | Amrutha Nair Mother Mohiniyattam Arangetram

Amrutha Nair Mother Mohiniyattam Arangetram : പ്രേക്ഷകരുടെ പ്രിയതാരമാണ് അമൃത നായർ. നിരവധി സീരിയലുകളിലൂടെയും ടിവി ഷോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അമൃത, യൂട്യൂബ് ചാനലിലൂടെ താരത്തിൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.

‘മോം ആൻറ് മീ ലൈഫ് ഓഫ് അമൃത നായർ’ എന്ന യൂട്യൂബ് ചാനലിലൂടെ അമൃതയെ അമ്മയെയും പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ്. ഇൻസ്റ്റാഗ്രാം പേജിലും താരം വളരെ സജീവമാണ്. യൂട്യൂബ് ചാനലിൽ അമ്മയുമായി പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ വളരെ വേഗം ആണ് വൈറൽ ആയി മാറുന്നത്. അമൃതയെയും അമ്മയെയും കാണുമ്പോൾ സഹോദരങ്ങളെ പോലെയുണ്ടെന്നാണ് പ്രേക്ഷകർ പറയാറുള്ളത്.

താരം സീരിയലിലേക്ക് വന്നത് വളരെ യാദൃശ്ചികമായിട്ടാണെന്നും, ഏഴോളം സീരിയലിൽ അഭിനയിച്ച ശേഷം ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബ വിളക്ക് സീസൺ വണ്ണിലെ ശീതൾ എന്ന കഥാപാത്രമാണ് താരത്തിനൊരു ബ്രെയ്ക്ക് നൽകിയതെന്ന് താരം പറഞ്ഞിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിലെ സൂപ്പർ ഹിറ്റ് പരമ്പരയായ ഗീതാഗോവിന്ദത്തിൽ ‘രേഖ’ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമൃത യുട്യൂബിൽ സജീവമായിരുന്നില്ല. കുടുംബത്തിൽ ഒരു മരണം സംഭവിച്ചതിനാലാണെന്നും, ഇനി മുതൽ ആക്ടീവായിരിക്കുമെന്നും താരം പറഞ്ഞിരുന്നു.

ഇപ്പോഴിതാ താരത്തിൻ്റെ അമ്മയുടെ ഒരു വിശേഷ വാർത്തയാണ് താരത്തിൻ്റെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്നത്. അമ്മ അമ്പിളിയുടെ മോഹിനിയാട്ടത്തിൻ്റെ അരങ്ങേറ്റത്തിൻ്റെ വീഡിയോ. വെള്ളയാട് ദേവീക്ഷേത്രത്തിൽ വൈകിട്ടായിരുന്നു അരങ്ങേറ്റം നടന്നത്. അതിനു വേണ്ടി തയ്യാറായി അമ്പിളി അമ്പലത്തിൽ തൊഴുത്, ടീച്ചറിൽ നിന്ന് അനുഗ്രഹവും വാങ്ങി. അമ്പത് വയസായതിനാൽ എനിക്കിതിന് സാധിക്കുമോ എന്ന് സംശയമുണ്ടായിരുന്നെന്നും, എന്നാൽ ടീച്ചർ നൽകിയ സപ്പോർട്ടാണ് എനിക്ക് ധൈര്യം നൽകിയതെന്നും അമ്പിളി പറയുകയുണ്ടായി. അങ്ങനെ അമൃതയുടെ അമ്മയുടെ അരങ്ങേറ്റം വളരെ മനോഹരമായി നടക്കുകയും ചെയ്തു.