അജുക്കുട്ടന്റെ ആദ്യ ഗോൾഡ് മെഡൽ; ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ, മക്കൾക്കൊപ്പം സന്തോഷം പങ്കുവെച്ച് അമ്പിളി ദേവി.!! | Ambili Devi Son Win Gold Medal
Ambili Devi Son Win Gold Medal : മലയാള സിനിമയിലൂടെയും പരമ്പരകളിലൂടെയും മലയാളി പ്രേക്ഷകരുടെ സുപരിചിതയായ താരമാണ് അമ്പിളി ദേവി. വിവാഹശേഷം സിനിമ സീരിയൽ ലോകത്ത് അത്രതന്നെ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാൻ പ്രിയ താരം മടിക്കാറില്ല.
2005 മികച്ച ടെലിവിഷൻ ടെലിവിഷൻ നടിക്കുള്ള അവാർഡ് താരം കരസ്ഥമാക്കിയിരുന്നു. 1996 മുതൽ 2011 വരെ ടെലിവിഷൻ ലോകത്തെ സജീവ സാന്നിധ്യമായി താരം ഉണ്ടായിരുന്നു. സിനിമ ടെലിവിഷൻ താരം എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് അമ്പിളി. 2000 ൽ സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. 2003 ൽ അഭിനയിച്ച മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിൽ താരത്തിന്റെ അഭിനയം വലിയ രീതിയിലുള്ള പ്രേക്ഷകശ്രദ്ധ നേടിയെടുത്തിരുന്നു.
സത്യം ശിവം സുന്ദരം, സാഗരം സാക്ഷി, അമ്മേ മഹാമായെ, ശ്രീപാദം, സ്വാമി അയ്യപ്പൻ, സീത, എന്റെ പെണ്ണ്, വേളാങ്കണ്ണി മാതാവ്, കായംകുളം കൊച്ചുണ്ണി എന്നിവയെല്ലാം താരം അഭിനയിച്ച ടെലിവിഷൻ പരമ്പരകളിൽ ചിലതാണ്.താരത്തിന് രണ്ടു മക്കളാണ് ഉള്ളത്. അപ്പൂസ് എന്നും കുട്ടൻ എന്നാണ് ഇരുവരെയും വിളിക്കുന്നത്. കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്.
മക്കളോടൊപ്പം നൃത്ത വേഷത്തിൽ മൂകാംബിക ക്ഷേത്രത്തിൽ വച്ച് എടുത്ത അമ്പിളിയുടെ ചിത്രമാണ് ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം അപ്ഡേഷൻ. കൂടാതെ ഏറ്റവും അധികം ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് താരം പങ്കുവെച്ച മറ്റൊരു ചിത്രമാണ്. തന്റെ മകൻ അജു കുട്ടന് ആദ്യ ഗോൾഡ് മെഡൽ നേടിയതിന്റെ സന്തോഷമാണ് താരം പങ്കുവെക്കുന്നത്. “അജു കുട്ടന്റെ ആദ്യ ഗോൾഡ് മെഡൽ. Ajukuttan 1 st in the first mid term examination and got a gold medal” എന്നതാണ് താരം പങ്കുവെച്ച പുതിയ ചിത്രത്തിന്റെ ക്യാപ്ഷൻ.