ഞങ്ങളുടെ സമ്പൂർണ കലാ കുടുംബം; അമ്മയുടെ പാതയിൽ അപ്പുകുട്ടനും, അമ്പിളി അമ്മയുടെ മോൻ ആണെങ്കിൽ വായിച്ചോ കട്ട സപ്പോർട്ടുമായി അജുക്കുട്ടൻ.!! | Ambili Devi Son Trying Violin

Ambili Devi Son Trying Violin : സംസ്ഥാനത്തെ കലാ വേദികളിൽ നിന്നും സിനിമയിലേക്ക് എത്തി വൈകാതെ തന്നെ എല്ലാവിധ മലയാളികളുടെയും പ്രിയങ്കരിയായി മാറിയ താരമാണ് അമ്പിളി ദേവി. സഹോദരി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തതിനു ശേഷമാണ് താരത്തിനു ഒരുപാട് അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. വിവാഹ ശേഷവും അഭിനയ ജീവിതത്തിൽ ഏറെ സജീവമായി നിൽക്കുന്ന താരമാണ് അമ്പിളി ദേവി.

മലയാളികൾക്ക് അമ്പിളി ദേവിയെ മാത്രമല്ല അവരുടെ കുടുബത്തിലുള്ള എല്ലാവരെയും ഒരുപോലെ സുപരിചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം താൻ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുള്ളത്. തന്റെ പ്രതിസന്ധി ഘട്ടങ്ങളിലും മികച്ച പിന്തുണയായിരുന്നു തനിക്ക് കുടുബത്തിൽ നിന്നും ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ തന്റെ ആരാധകർക്ക് അമ്പിളി ദേവിയുടെ പിതാവിനെ ഏറെ പരിചിതമാണ്.

ബിഗ്സ്‌ക്രീനുകളിലെക്കാളും താരം ഏറെ ജനശ്രെദ്ധയും ആരാധകരെയും സ്വന്തമാക്കിയത് മലയാളം ടെലിവിഷൻ പരമ്പരകളിലൂടെയാണ്. ഏത് വേഷം നൽകിയാലും വളരെ മികച്ച രീതിയിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്, അതിനാൽ തന്നെ അഭിനയ കാര്യത്തിൽ താരം എപ്പോഴും നൂറ് ശതമാനം നീതിയാണ് പുലർത്തുന്നത്. താരം രണ്ട് മക്കളുടെയും രസകരവും അതുപോലെ നിഷ്കളങ്കവുമായ അനേകം വീഡിയോകളും ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ അത്തരം ഒരു പുത്തൻ സോഷ്യൽ മീഡിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

അമ്പിളി ദേവി പങ്കിടുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കൂടി മക്കളായ അപ്പുവും അജുക്കുട്ടനും ആരാധകർക്കും പ്രിയങ്കരരാണ്. ഇപ്പോൾ മകൻ അപ്പു വയലിൻ വായിക്കുന്ന വിഡിയോ പങ്കിടുകയാണ് അമ്പിളി ദേവി, എന്നാൽ അപ്പുച്ചേട്ടന് കട്ട പിന്തുണയുമായി അച്ചുക്കുട്ടനും തൊട്ട് സമീപത്തായി ഇരിക്കുന്നതും അവന്റെ ഓരോ നിഷ്കളങ്ക ചോദ്യങ്ങളും വീഡിയോയെ ഏറെ സുന്ദരമാക്കുന്നുണ്ട്. അച്ചൂട്ടൻ കണ്മണി എന്ന ഗാനം ചേട്ടൻ പാടിയാൽ മതിയെന്ന് പറയുകയാണ് വീഡിയോയിൽ കൂടാതെ ചേട്ടന് അനിയൻ കട്ട സപ്പോർട്ടും ഉണ്ട്. ഈ നിഷ്കളങ്ക വീഡിയോ ഇതിനകം ഹിറ്റായി കഴിഞ്ഞു.