അത്ഭുതമായി ആൽവിൻ്റെ പൂമ്പാറ്റ.!! പേര് വിളിച്ചാൽ പറന്നു വരും; മുൻജന്മ ആത്മബന്ധം തന്നെ വൈറലായി വീഡിയോ.!! | Alvin Tuttu Butterfly Viral Video

Alvin Tuttu Butterfly Viral Video : ആൽവിൻ മുകുന്ദ് എന്ന കൊച്ചു മിടുക്കൻ സോഷ്യൽ മീഡിയയിലെ താരമാണ്. ആറുവയസിനുള്ളിൽ തന്നെ അറന്നൂറിലേറെ ചിത്രങ്ങൾ വരച്ച് ആൽവിൻ ശ്രദ്ധ നേടിയിരുന്നു. ഈ ചെറുപ്രായത്തിൽ തന്നെ ഏഷ്യാബുക്ക് ഓഫ് റെക്കോർഡ്സും, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സും കരസ്ഥമാക്കിയ ബാലനാണ് ആൽവിൻ.

സംസ്ഥാന സർക്കാറിൻ്റെ ഉജ്ജ്വല ബാല്യം അവാർഡും ഈ കൊച്ചു മിടുക്കനെ തേടിയെത്തിയിരുന്നു. ഡിജിറ്റൽ വില്ലേജ് കാസർകോഡ് റിലീസിനൊരുങ്ങുന്ന ‘ഗൂ’ എന്ന ചിത്രത്തിൽ അഭിനയിച്ച ബാലതാരം കൂടിയാണ് ആൽവിൻ. കണ്ണൂർ തോട്ടടയിലാണ് ആൽവിൻ താമസിക്കുന്നത്. കണ്ണൂർ സെൻ്റ് മൈക്കിൾ ആഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ആൽവിൻ.

ചെറുപ്രായത്തിൽ തന്നെ താരമായി മാറിയ ആൽവിൻ്റെ വീട്ടിൽ കഴിഞ്ഞ ദിവസം നടന്ന ഒരു അത്ഭുതമാണ് വൈറലായി മാറുന്നത്. ആൽവിൻ്റെ വീട്ടിലേക്ക് രാത്രി പറന്നെത്തിയ കറുപ്പും വെളുപ്പും കളറിലുള്ള പൂമ്പാറ്റയെ കണ്ട് ആൽവിൻ പെട്ടെന്ന് പൂമ്പാറ്റയുമായി കൂട്ടുകൂടി.പിന്നീട് ആ പൂമ്പാറ്റ ആൽവിനുമായി കൂട്ടുകൂടുന്നതാണ് വീഡിയോയിൽ കാണുന്നത്. ആൽവിൻ പൂമ്പാറ്റയ്ക്ക് ടുട്ടു എന്ന് പേര് നൽകുകയും, ടുട്ടു ഇവിടെയിരിക്കൂ എന്ന് പറയുമ്പോൾ അത് ആൽവിൻ്റെ കൈയിൽ വന്നിരിക്കുന്നതും നാം വീഡിയോയിൽ കാണുന്നുണ്ട്.

ആൽവിൻ്റെ വീട്ടിൽ നടന്ന ഈ കാഴ്ച വീട്ടിലുള്ളവർക്ക് മാത്രമല്ല കാണുന്ന ഓരോരുത്തർക്കും അത്ഭുതാവഹമായിരിക്കുകയാണ്. ടുട്ടു എന്ന് വിളിക്കുമ്പോൾ ആ പൂമ്പാറ്റ വന്നിരിക്കുമെന്ന് ആൽവിനും വിചാരിച്ചിരുന്നില്ല. ആൽവിൻ്റെ വീഡിയോയ്ക്ക് താഴെ നിരവധി കമൻ്റുകളാണ് വന്നിരിക്കുന്നത്. ഈ പൂമ്പാറ്റ ചിലപ്പോൾ ആൽവിൻ സെലിബ്രെറ്റിയായതുകൊണ്ട് വന്നതാവാമെന്നും പറയുന്നവരുണ്ട്. കാണുന്ന ഓരോരുത്തർക്കും അത്ഭുതം നൽകുന്നതായിരുന്നു ഈ കാഴ്ച. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.