സ്റ്റാർ മാജിക്ക് ആലിസ് ക്രിസ്റ്റിക്ക് വിശേഷം.!! എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം; നേരിട്ടെത്തി സന്തോഷം പങ്കുവെച്ച് താരം.!! | Alice Christy Latest Happy News

Alice Christy Latest Happy News : മിനി സ്ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന സീരിയൽ താരമാണ് ആലിസ് ക്രിസ്റ്റി. സീരിലുകളിലൂടെയും സിനിമകളിലൂടെയും മാത്രമല്ല അനേകം ടീവി ഷോകളിലും താരം പങ്കാളി ആകാറുണ്ട്. ഫ്ലവേഴ്സിൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സ്റ്റാർ മാജിക്‌ ഷോയിൽ സ്ഥിരമായി പങ്കെടുക്കാറുണ്ട് താരം.

മാത്രവുമല്ല താരത്തിന് സ്വന്തമായി ഒരു യു ട്യൂബ് ചാനലും ഉണ്ട്. തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്ക് വെക്കാറുള്ള ആലിസ് ഇപ്പോൾ തന്റെ പുതിയ ഒരു വിശേഷവുമായി എത്തിയിരിക്കുകയാണ്. ആലിസ് നായികയായി പുറത്തിറങ്ങുന്ന പുതിയ ഒരു പരമ്പര ഫ്ലവേഴ്സിൽ സംപ്രേക്ഷണം തുടങ്ങുകയാണ്. കുങ്കുമച്ചെപ്പ് എന്നാണ് സീരിയലിന്റെ പേര്. എല്ലാ ദിവസവും രാത്രി ഏഴു മണിക്കാണ് പരമ്പര സംപ്രേക്ഷണം ചെയുന്നത്.ടി എസ് സജിയാണ് സംവിധാനം.

കുമാർജിയാണ് തിരക്കഥ. അനിൽ മോഹൻ, അഞ്ജിത, ഉഷ, സിന്ധു, മനു വർമ്മ, ആലിസ് ക്രിസ്റ്റി, വിന്ധുജ, ശാലിനി, ഗീതാ നായർ, എന്നിവരാണ് പരമ്പരയിൽ അഭിനയിക്കുന്ന താരങ്ങൾ. ഒരു കുടുംബ കഥ പറയുന്ന സീരിയൽ ആണ് കുങ്കുമചെപ്പ്. പരമ്പരയിൽ അനുശ്രീ എന്ന കഥാപാത്രത്തെയാണ് ആലിസ് അവതരിപ്പിക്കിന്നത്.

യൂട്യൂബ് ചാനലിൽ താരം തന്നെ പങ്ക് വെച്ച വിഡിയോയിൽ ആണ് കുങ്കുമചെപ്പിന്റെ വിശേഷങ്ങൾ താരം പങ്ക് വെച്ചത്.വ്യത്യസ്തമായ കഥാസന്ദർഭങ്ങൾ ഉൾകൊള്ളുന്ന ഒരു പരമ്പരയാണ് കുങ്കുമചെപ്പ്. സാധാരണ സീരിയലുകളിൽ സ്ത്രീ കഥാപാത്രങ്ങൾ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന സമയത്ത്. കുങ്കുമചെപ്പ് ഒരു അച്ഛന്റെ ജീവിതമാണ് മനോഹരമായ കഥയിലൂടെ വരച്ചു കാണിക്കുന്നത്. സ്റ്റാർ മാജിക്കിനെ സ്നേഹിക്കുന്നത് പോലെ കുങ്കുമ ചെപ്പിനെയും സ്നേഹിക്കണമെന്നാണ് ആലിസ് ക്രിസ്റ്റി പറയുന്നത്.സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്സിസ് ഹിറ്റ്ലർ എന്ന പരമ്പരയിലും താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നുണ്ട്.