കപ്പ് തന്നപ്പോ കൊടുക്കാൻ പറ്റിയില്ല.!! ലാലേട്ടന് എന്റെ ചക്കര ഉമ്മ; ഏട്ടന്റെ കവിൾ കടിച്ചെടുക്കല്ലേ അഖിൽ അണ്ണാ എന്ന് ആരാധകർ..!! | Akhil Marar Kissing Mohanlal

Akhil Marar Kissing Mohanlal : സംവിധായകനും ബിഗ്‌ബോസ് മലയാളം സീസൺ 5 വിന്നറുമായ അഖിൽ മാരാർ ഏവർക്കും പ്രിയപ്പെട്ട ഒരു താരമാണ്. ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് അഖിൽ മാരാർ സിനിമ ലോകത്തേക്ക് കടന്ന് വന്നത്. ന്യൂസ്‌ ചാനലുകളുടെ ചർച്ചകളിൽ ഒരു നിറസാനിധ്യം കൂടി ആയിരുന്നു അഖിൽ മാരാർ.

ഏറെ നാൾ രാഷ്ട്രീയ പ്രവർത്തനവുമായി നടന്ന അഖിൽ മാരാർ വളരെ മികച്ച ഒരു പ്രാസംഗികൻ ആണ്. യഥാർത്ഥത്തിൽ ബിഗ്‌ബോസ് എന്ന ഷോയുടെ വിന്നർ ആകാൻ അഖിലിനെ ഒരു പരിധി വരെ സഹായിച്ചതും സംസാരിക്കാൻ ഉള്ള ഈ കഴിവാണ്. ഒരുപാട് ഹേറ്റേഴ്‌സുമായി ബിഗ്‌ബോസിലേക്ക് പോയ അഖിൽ തിരിച്ചിറങ്ങിയത് ബിഗ്‌ബോസ് ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ വോട്ടുകൾ വാങ്ങി വിജയിച്ച ടൈറ്റിൽ വിന്നർ ആയാണ്. ഇപ്പോൾ സ്റ്റേജ് പ്രോഗ്രാകുകളും ഉദ്ഘടനങ്ങളുമൊക്കെയായി തിരക്കിലാണ് അഖിൽ.

അഖിലിന്റെ പുതിയ സിനിമ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ് താരത്തിന്റെ ആരാധകരെല്ലാം. മോഹൻലാലിൻറെ കടുത്ത ഒരു ആരാധകൻ കൂടിയാണ് അഖിൽ മാരാർ. ബിഗ്‌ബോസ് ഷോയിൽ വെച്ച് തന്നെ താരം അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപോഴിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട ലാലേട്ടന്റെ കവിളിൽ ഉമ്മ വെക്കുന്ന മനോഹരമായ ഒരു ചിത്രമാണ് അഖിൽ മാരാർ ഇൻസ്‌റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുന്നത്.

ലാലേട്ടന് ചക്കര ഉമ്മ എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒരുപാട് പേരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. ബിഗ്‌ബോസ് സീസൺ 1 മുതൽ മലയാളികളുടെ പ്രിയ താരം മോഹൻലാൽ തന്നെയാണ് ഷോയുടെ അവതാരകൻ. മലയാളികളുടെ നടന വിസ്മയമായ ലാലേട്ടൻ അവതാരകൻ ആയെത്തുന്ന ഷോ എന്ന നിലയിലും ബിഗ്‌ബോസിനു ആരാധകർ കൂടുതലാണ്. ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്യുന്ന മലയിക്കോട്ടെ വാലിബൻ എന്ന ലാലേട്ടൻ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ. മലയാളത്തിന്റെ സൂപ്പർ ഹിറ്റ്‌ സംവിധായകനും മലയാളത്തിലെ അഭിനയ ചക്രവർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷകളാണ് ആരാധകർക്ക് നൽകുന്നതും.