ഒരു വേനൽ പുഴയിൽ തെളി നീരിൽ.!! 16 വർഷങ്ങൾക്ക് ശേഷം മരിയ – രഞ്ജിത്ത് പുനർസംഗമം; കൂടുതൽ ചെറുപ്പമായി മലയാളികളുടെ പ്രിയപ്പെട്ട പ്രണയ ജോഡികൾ.!! | Ajmal Amir And Vimala Raman Get Together After 16 Years

Ajmal Amir And Vimala Raman Get Together After 16 Years : “ഒരു വേനൽ പുഴയിൽ തെളി നീരിൽ പുലരി തിളങ്ങി മൂകം. ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇള വെയിലായി നിന്നെ” 2007 ൽ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിലെ ഈ ഗാനത്തിന് 90സ് കിഡ്‌സിന്റെ പ്രണയങ്ങളുമായി അഭേദ്യമായ ഒരു ബന്ധം ഉണ്ട്.

റഫീഖ് അഹമ്മദിന്റെ കവിത പോലെ മനോഹരമായ വരികളും ഔസേപ്പച്ചന്റെ സംഗീതവും ചേർന്നപ്പോൾ വർഷങ്ങൾക്കിപ്പുറവും പുതുമ നഷ്ടപ്പെടാത്ത, എത്ര കേട്ടാലും മതി വരാത്ത ഒരു പ്രണയ ഗാനം ആണ് മലയാളികൾക്ക് ലഭിച്ചത്. ഉദയ് അനന്തൻ ആണ് ചിത്രം സംവിധാനം ചെയ്തത്. പുതുമുഖ താരങ്ങളായ അജ്മൽ അമീറിന്റെയും വിമല രാമന്റെയും മികച്ച പെർഫോമൻസ് കാണാൻ കഴിഞ്ഞ ഈ ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല എങ്കിലും ഈ പാട്ട് വലിയ രീതിയിൽ തന്നെ പ്രശ്‌സ്തമായി.

ഇപോഴിതാ 16 വർഷങ്ങൾക്ക് ശേഷം വിമല രാമനും ഒരുമിച്ചുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചിരിക്കുകയാണ് അജ്മൽ. ഒന്നര ദശാബ്ദത്തിലേറെയായി കാണാൻ സാധിക്കാത്ത ഒരാളെ വളരെ അപ്രതീക്ഷിതമായി കണ്ട് മുട്ടിയിരിക്കുകയാണ്. അവളുടെ സൗന്ദര്യവും പ്രസന്നതയും എല്ലായിപ്പോഴുമെന്ന പോലെ നില നിൽക്കുന്നു.

ഞങ്ങളുടെ എല്ലാ ഫാൻസിനും വേനൽപ്പുഴ ഗാനത്തെ ഇഷ്ടപ്പെടുന്നവർക്കും ഞങ്ങളുടെ നന്മ ആഗ്രഹിക്കുന്നവർക്കുമൊക്കെയുള്ള അഭിനന്ദനത്തിന്റെ അടയാളമായി ഒരുമിച്ചുള്ള ചിത്രം ഞാൻ പങ്ക് വെയ്ക്കുന്നതിൽ എനിക്ക് വല്ലാത്ത ത്രില്ലുണ്ട്. എന്നിങ്ങനെയാണ് ചിത്രം പങ്ക് വെച്ച് കൊണ്ട് അജ്മൽ കുറിച്ചിരിക്കുന്നത്. അജ്മലിന്റെ പോസ്റ്റ്‌ വിമല രാമൻ സ്റ്റോറി ഇട്ടിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ് അജ്മൽ. ഈയടുത്ത് വേനൽപ്പുഴയിൽ സോങ് താരം റിക്രിയേറ്റ് ചെയ്യുകയും വീഡിയോ വൈറൽ ആകുകയും ചെയ്തിരുന്നു. ഇനി ഇരുവരും ഒരുമിച്ച് സോങ് റീക്രിയേറ്റ് ചെയ്യണമെന്നാണ് ആരാധകർ പറയുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്.