![Ahaana Krishna Mehandi For Diya Krishna Marriage](https://omanjobvacancy.com/wp-content/uploads/2024/09/Ahaana-Krishna-Mehandi-For-Diya-Krishna-Marriage.jpg)
പത്ത് വർഷത്തിന് ശേഷമാണ് അത് സംഭവിക്കുന്നത്; ഏറെ പ്രിയപെട്ടവളുടെ വിവാഹത്തിനായി, ആ സർപ്രൈസ് വാർത്ത വെളിപ്പെടുത്തി അഹാന കൃഷ്ണ.!! | Ahaana Krishna Mehandi For Diya Krishna Marriage
മലയാളികളുടെ പ്രിയതാര കുടുംബമാണ് കൃഷ്ണ കുമാറും മക്കളും. ചെറുപ്രായത്തിൽ തന്നെ സിനിമയിലേക്ക് വന്ന കൃഷ്ണ കുമാറിൻ്റെ മൂത്ത മകളായ അഹാനയ്ക്ക് പിന്നാലെ ഇഷാനിയും ഹൻസികയും ഇന്ന് സിനിമയിലെ യുവതാരങ്ങളാണ്. എന്നാൽ ദിയ കൃഷ്ണ സിനിമയിലൊന്നും വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലെ പ്രിയതാരമാണ്.
യുട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് ദിയ പ്രേക്ഷക പ്രീതി നേടിയിരിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കൃഷ്ണകുമാറിൻ്റെ വീട്ടിൽ നടക്കാൻ പോകുന്ന സന്തോഷകരമായ ആഘോഷത്തിൻ്റെ വിശേഷങ്ങളാണ് വൈറലായി മാറിയിരുന്നത്. കൃഷ്ണകുമാറിൻ്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയുടെ വിവാഹ വാർത്തയായിരുന്നു അത്. സെപ്തംബറിൽ ഓണത്തിന് ശേഷം വിവാഹം ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും, സെപ്തംബർ ആയിട്ടും വിവാഹ ദിവസം പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ ബ്രൈഡൽ ഷവർ അഹാനയും ഇഷാനിയും ചേർന്ന് ഗംഭീരമായി ആഘോഷിച്ചത്. മനോഹരമായ തീമിലാണ് ബ്രൈഡൽ ആഘോഷം നടന്നത്.
അതിനു പിന്നാലെ മെഹന്ദി ആഘോഷവും ഗംഭീരമായി ഉണ്ടാവുമെന്ന് ദിയ അറിയിച്ചിരുന്നു. ഇപ്പോഴിതാ അതിൻ്റെ ഒരുക്കത്തിനായി വീട്ടിലുള്ളവർ മെഹന്ദിയിട്ട ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹാന താരത്തിൻ്റെ കൈയിൽ അണിഞ്ഞ മെഹന്ദിയുടെ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വളരെ മനോഹരമായ മെഹന്ദി ഡിസൈനുകളാണ് താരത്തിൻ്റെ കൈയിലുള്ളത്. അതിന് താഴെ താരം കുറിച്ചത് ഇങ്ങനെയാണ്. ‘പത്ത് വർഷത്തിന് ശേഷമാണ് ഞാൻ കൈയിൽ മെഹന്ദി ഇടുന്നത്. അത് എനിക്ക് ഏറെ പ്രിയപ്പെട്ടൊരാളുടെ വിവാഹത്തിന്’.
ഈ പോസ്റ്റ് താരം പങ്കുവച്ചതിന് പിന്നാലെ പ്രേക്ഷകർ നിരവധി കമൻറുമായി എത്തുകയും ചെയ്തു. ക്യൂട്ട് മെഹന്തിയെന്നും, ഈ ആഴ്ച തന്നെ വിവാഹം ഉണ്ടല്ലേയെന്നും തുടങ്ങി നിരവധി കമൻറുകളാണ് വന്നിരിക്കുന്നത്. തമിഴ്നാട് സ്വദേശിയായ അശ്വിനും ദിയയും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ വർഷമാണ് ദിയ അശ്വിനെ വിവാഹം കഴിക്കാൻ പോകുന്ന വിവരം പ്രേക്ഷകരെ അറിയിച്ചത്. ചേച്ചിക്ക് മുന്നേ ഞാൻ എന്തായാലും വിവാഹിതയാവുമെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വിവാഹ ആഘോഷങ്ങൾക്കായി കാത്തിരിക്കുകയാണ് ദിയയുടെ ആരാധകർ.