വി ഷം കലർന്ന ആപ്പിൾ കടിച്ച് ആഹാന; ഹാലോവീനെ വരവേൽക്കാൻ സ്നോ വൈറ്റ് റെഡി; ദൃശ്യവിരുന്നൊരുക്കി കൃഷ്‌ണകുമാർ കുടുംബം.!! | Ahaana Krishna As Halloween

Ahaana Krishna As Halloween : സോഷ്യൽ മീഡിയ പേഴ്സണാലിറ്റിയും സിനിമാനടിയുമായ അഹാന കൃഷ്ണയുടെ ഹാലോവിൻ വേഷമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്വന്തമായി കൺസെപ്റ്റ് തയ്യാറാക്കി എഡിറ്റ് ചെയ്ത രസകരമായ വീഡിയോ ആണ് അഹാന സ്വന്തം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സിനിമ നടൻ കൃഷ്ണകുമാറിന്റെയും നടി സിന്ധുവിന്റെയും നാലു മക്കളിൽ ഒരാളാണ് അഹാന കൃഷ്ണ.

അഹാനയുടെ മുഴുവൻ കുടുംബത്തെയും നമുക്ക് ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സാമൂഹിക മാധ്യമങ്ങളിലൂടെയും കാണാം. കൃഷ്ണകുമാറിനും സിന്ധുവിനും യൂട്യൂബ് ചാനലും ഉണ്ടെങ്കിൽ, നാലു മക്കൾക്കും ഇത്തരത്തിൽ ഇൻസ്റ്റഗ്രാം യൂട്യൂബും മറ്റ് സോഷ്യൽ പ്ലാറ്റ്ഫോമുകളും ഉണ്ട്. എല്ലാവരും സോഷ്യൽ മീഡിയ സെലിബ്രിറ്റികളും ലക്ഷങ്ങൾ ഫോളോവേഴ്സ് ഉള്ളവരും തന്നെ. ലോക് ഡൗൺ കാലത്താണ് അഹാനയും കുടുംബവും ഇത്രയും വൈറലായി മാറുന്നത്.

ആഹാനയുടെ വീഡിയോസും ഫോട്ടോസും എല്ലാവരെയും ഒന്ന് ആകർഷിക്കും. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ഉപരിപഠനം പൂർത്തിയാക്കിയ അഹാനയ്ക്ക് ദൃശ്യപരമായുള്ള നല്ല ഐഡിയകളും അതിൽ നല്ല പ്രാവീണ്യവും ഉണ്ട്. പണ്ട് ചെറുപ്പകാലത്ത് പല ഫാന്റസികളും കാണുകയും കേൾക്കുകയും ചെയ്ത സമയത്ത് നമ്മളെല്ലാവരും കേട്ടിട്ടുള്ള ഒരു ഫെയറി ടൈൽ ആയിരിക്കണം സ്നോ വൈറ്റിന്റെ കഥ. അതു വളരെ മനോഹരമായിട്ടാണ് അഹാന റീക്രീയേറ്റ് ചെയ്തിട്ടുള്ളത്. സ്നോ വൈറ്റിന്റെ മഞ്ഞനിറമുള്ള ഉടുപ്പും ചുവപ്പ് ബോയും ഒക്കെ വച്ചാണ് അഹാന പച്ച വിരിച്ച പാർക്കിലൂടെ ചുവട് വയ്ക്കുന്നത്.

ബാഗ്രൗണ്ട് മ്യൂസിക്കിനൊപ്പം ഭംഗിയായി ചലിക്കുകയും കയ്യിലേക്ക് വന്നു വീഴുന്ന ആപ്പിൾ കടിക്കുകയും വി ഷം കലർന്ന ആപ്പിൾ മൂലം സ്നോ വൈറ്റ് മയങ്ങി വീണ പോലെ മയങ്ങുകയും ചെയ്യുന്നു. ഹലോവിന് അഹാന കൃഷ്ണയുടെ ഈ ഗംഭീര ദൃശ്യവിരുന്ന് ആരാധകരെല്ലാം ഏറ്റെടുത്തുകഴിഞ്ഞു. ചെറിയ സമയം കൊണ്ട് ലൈക്കുകളും കമന്റ്സുകളും അഹാനയെ തേടിയെത്തി. ടോവിനോ തോമസിന്റെ നായികയായി ലൂക്കാ എന്ന സിനിമയിലൂടെ പ്രേക്ഷകരിൽ ഒരു തരംഗം അഹാന സൃഷ്ടിച്ചു. അതിനുമുമ്പ് ശ്രദ്ധേയയായത് രാജീവ് രവി സംവിധാനം ചെയ്ത സ്റ്റീവ് ലോപ്പസ് എന്ന രാഷ്ട്രീയ സിനിമയിലൂടെയാണ്. അതിനുശേഷം നിവിൻ പോളിക്കൊപ്പം നിവിൻ പോളിയുടെ അനിയത്തിയായി ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലും അഹാന അഭിനയിച്ചു. അനിയത്തിമാരായ ഇഷാനി , ഹൻസിക, ദിയ തുടങ്ങിയവരെല്ലാം പരസ്യങ്ങളിലും പ്രമോഷനുകളിലും തന്റേതായ സോഷ്യൽ മീഡിയ പെർഫോമൻസുകളിലൂടെയും വളരെ പ്രശസ്തരാണ്.