അച്ഛന്റെ മടിയിലിരുന്ന് അമ്മയുടെ മോന് ഇന്ന് ചോറൂണ്; ഗുരുവായൂർ ഉണ്ണി കണ്ണന്റെ നടയിൽ മകന് ചോറൂണ് നടത്തി സ്നേഹ ശ്രീകുമാർ.!! | Actress Sneha Sreekumar Baby Choroonu Ceremony In Guruvayur Temple

Actress Sneha Sreekumar Baby Choroonu Ceremony In Guruvayur Temple : നിരവധി ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായി മാറിയ വ്യക്തികളാണ് സ്നേഹ ശ്രീകുമാറും ഭർത്താവ് ശ്രീകുമാറും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സ്നേഹ ശ്രീകുമാർ.

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത മാറിയത്തിലൂടെയാണ് സ്നേഹ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. ചക്കപ്പഴം എന്ന പരമ്പരയിലാണ് ശ്രീകുമാർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇരുവരെയും ഇരുകൈകളും നീട്ടിയാണ് ജനങ്ങൾ സ്വീകരിച്ചിട്ടുള്ളത്. സ്നേഹയും ശ്രീകുമാറും അധികവും കോമഡി വേഷങ്ങളാണ് കൈകാര്യം ചെയ്യാറുള്ളത്. ജനങ്ങളെ ചിരിപ്പിച്ചു കയ്യിലെടുക്കാൻ ഇവർക്ക് ഒരു പ്രത്യേക കഴിവുണ്ട്.

തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് സ്നേഹക്ക് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങളുമായി സ്നേഹ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇപ്പോഴിതാ മകന് ഗുരുവായൂരിൽ ചോറൂണ് നടത്തിയതിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഗുരുവായൂർ കണ്ണന്റെ അടുത്തു ചോറൂണ്’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. സ്നേഹയുടെയും ശ്രീകുമാറിന്റെയും മകന്റെ പേരാണ് കേദാർ. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്.

പങ്കുവെച്ച ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വൻ ഹിറ്റ് ആയിരിക്കുകയാണ്. നടി സ്‍നേഹയുടെയും ശ്രീകുമാറിന്റെയും കുഞ്ഞിന് ആശംസകളും പ്രാർത്ഥനകളുമായി നിരവധി ആരാധകരാണ് എത്തുന്നത്. വൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ഷോക്ക് പുറമേ സ്നേഹ മറിമായത്തിലും വേഷമിട്ടിരുന്നു. പ്രതീക്ഷിക്കാതെ ഗർഭിണിയായതും, പ്രസവസമയത്ത് ഹോസ്പിറ്റലിൽ എത്തിയതിനുശേഷം ഉള്ള വിശേഷങ്ങളും എല്ലാം ഇതിനു മുൻപ് താരം തുറന്നു പറഞ്ഞിരുന്നു. അച്ഛനെയും അമ്മയെയും പോലെ മകൻ കേദാറും ഒരു പരമ്പരയിൽ വേഷമിട്ടത് വലിയ വാർത്തയായിരുന്നു.