എന്റെ റോക്ക് സ്റ്റാർ ഇനി ടീനേജർ; മകൾ കൗമാരത്തിലേക്ക് കടക്കുന്നു, മകളുടെ പന്ത്രണ്ടാം പിറന്നാൾ ആഘോഷമാക്കി നടി ശ്വേത മേനോൻ.!! | Actress Shwetha Menon Daughter Birthday

Actress Shwetha Menon Daughter Birthday : മലയാളികളുടെ പ്രിയ നടിയാണ് ശ്വേത മേനോൻ. ടെലിവിഷൻ അവതാരകയും മോഡലുമായ അഭിനേത്രിയുമായ താരം മലയാളത്തിനു പുറമേ ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിലൂടെയാണ് ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും 1991-ൽ അനശ്വരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവരികയായിരുന്നു.

ഏഷ്യാനെറ്റ് റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ വണ്ണിലും താരം പങ്കെടുത്തിരുന്നു. ബോബി ബോൺസലെയാണ് താരം ആദ്യം വിവാഹം കഴിച്ചെങ്കിലും ആ ബന്ധം തുടർന്ന് പോകാത്തതിനാൽ വേർപെടുകയും, പിന്നീട് 2011-ൽ ശ്രീവത്സൻ എന്ന വ്യക്തിയെ വിവാഹം കഴിച്ച് ആ ബന്ധം സന്തോഷകരമായി മുന്നോട്ടു പോവുകയാണ്. ഇവർക്ക് സബൈന എന്നൊരു മകളുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സബൈനയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ശ്വേത മേനോൻ താരത്തിൻ്റെ വിശേഷങ്ങളും, മകളുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മകൾക്ക് 12 വയസായതിൻ്റെ വീഡിയോ പങ്കുവച്ചാണ് ഈ തവണ താരം എത്തിയത്. കേക്കിന്റെ ചിത്രവും പിറന്നാൾ ആഘോഷത്തിൻ്റെ ചെറിയൊരു വീഡിയോ പങ്കുവെച്ചെങ്കിലും, മകളുടെ ചിത്രങ്ങളൊന്നും താരം പങ്കുവച്ചിരുന്നില്ല. വീഡിയോയ്ക്ക് താഴെ ഇങ്ങനെ കുറിക്കുകയും ചെയ്തു.

‘സമയം എത്ര പെട്ടെന്നാണ് കടന്നു പോകുന്നത്. എൻ്റെ റോക്ക് സ്റ്റാറിന് ഈ മാസം 12 വയസ് തികയുകയാണ്. അമ്മൂമ്മയുടെ സ്നേഹത്താലും പരിചരണത്താലും അനുഗ്രഹിക്കപ്പെട്ടുകൊണ്ട് അവൾ ഈ ദിവസത്തെ കൊണ്ടാടി. എല്ലാവരുടെയും അനുഗ്രഹം മകൾക്ക് വേണമെന്നും’ താരം കുറിച്ചിരുന്നു. നിരവധി പേരാണ് താരത്തിൻ്റെ മകൾക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയത്. രമേഷ് പിഷാരടിയുടെ കെയ്ക്ക് ഷോപ്പായ ‘കേക്ക് റീൽസിൽ’ നിന്നാണ് താരം മകളുടെ പിറന്നാൾ കെയ്ക്ക് വാങ്ങിയത്.